Flash News

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഒന്നരവര്‍ഷത്തോളം പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

January 30, 2019

dccബത്തേരി  : പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡണ്ടിന് എതിരെ പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ഒ.എം ജോര്‍ജിനെതിരെയാണ് കേസ്. നിലവില്‍ ബത്തേരി സഹകരണ ബാങ്ക് വൈസ് ചെയര്‍മാനാണ് ഒ.എം ജോര്‍ജ്. ഒ.എം ജോര്‍ജ് ഇപ്പോള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്ന സ്ത്രീയുടെ മകളെയാണ് ഒ.എം ജോര്‍ജ് പീഡിപ്പിച്ചിരുന്നത്. 17 വയസ്സുകാരിയെ പ്രതി ഒന്നരവര്‍ഷകാലം പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. പീഡന വിവരം പുറത്ത് പറയാതിരിക്കാന്‍ ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ഉമ്മര്‍ പണം വാഗ്ദാനം ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. ഇവര്‍ പെണ്‍കുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം കേട്ടപ്പോഴാണ് പീഡനവിവരം അറിഞ്ഞതെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. നഗ്നചിത്രങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.  ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പോക്‌സോയ്ക്ക് പുറമെ മാനഭംഗം ,പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍  വകുപ്പുകള്‍ പ്രകാരവും കേസുണ്ട്.

അതേസമയം ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജ്ജിനെ അന്വേഷണ വിധേയമായി പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഒ എം ജോര്‍ജ്ജിനെ സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കര്‍ശനമായി നടപടിയെടുക്കുമെന്നും കുറ്റക്കാരെ ഒരു കാരണവശാലും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top