ഡാളസ്: വാക്കുകളും, വാഗ്ദാനങ്ങളുമല്ല, പ്രവര്‍ത്തിയാണ് വലുത് എന്ന് “ഫോമാ” (ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ അമേരിക്കാസ്) ഒരിക്കല്‍ കൂടി തെളിയിച്ചു കൊണ്ട്, ഫോമാ വില്ലേജ് പദ്ധതിയുടെ ആദ്യഘട്ടത്തിലെ ഇരുപത്തിയഞ്ച് വീടുകളുടെ താക്കോല്‍ദാനം ഫോമായുടെ കേരള കണവന്‍ഷനില്‍ വെയ്ച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. നാല് ഘട്ടങ്ങളിലായി പൂര്‍ത്തികരിയ്ക്കുന്ന ഫോമാ വില്ലേജുകളുടെ പണികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒന്നാം ഘട്ടം മൂന്നുമാസത്തിനുള്ളില്‍ പൂര്ത്തികരിയ്ക്കും. ഒന്നാം ഘട്ടത്തിലേക്കുള്ള വീടുകളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തുക്കഴിഞ്ഞു. കിടപ്പാടവും സ്വത്തും പൂര്‍ണ്ണമായി നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ നിന്നുമാണ് ഇവരെ പരിഗണിച്ചിരിക്കുന്നത്. പ്രളയ ദുരിതത്തില്‍ കഷ്ടപ്പെടുന്ന നൂറു കണക്കിന് കുടുംബങ്ങളാണ് ഈ പ്രദേശങ്ങളില്‍ ഇപ്പോള്‍ നമ്മളുടെ സഹായത്തിനായി കാത്തിരിയ്ക്കുന്നത്. വേേു://ളീാമമ.രീാ/റീിമശേീി/െളീാമമ്ശഹഹമഴല/
കേരള സര്‍ക്കാരിന്റെ പ്രാദേശിക വകുപ്പുകളുമായി സഹകരിച്ചു ഫോമാ നടപ്പിലാക്കുന്ന ഈ പദ്ധതി ഒരു വന്‍ വിജയത്തിലേയ്ക്ക് കുതിച്ചുകൊണ്ടിരിയ്ക്കുകയാണ്. കേരളത്തിലെ പ്രളയബാധിത പ്രദേശത്തെ പുന:നിര്‍മ്മാണ പക്രീയയില് അമേരിക്കന്‍ മലയാളികളുടെ സഹായങ്ങള്‍ ഫോമായുടെ നേതൃത്വത്തില്‍ ഭംഗിയായി വിനിയോഗിക്കുന്നുണ്ട്. ഈ പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള സംഭാവനകള്‍ ഫോമാ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ചെറുതും വലുതുമായ സംഭാവനകള്‍ ഈ പാദ്ധതിയ്ക്കും, ഇതിന്റെ ഗുണഫലം കിട്ടുന്ന പാവങ്ങള്‍ക്കും വലിയ സഹായകമാകും. അണുവിട തെറ്റാതെയുള്ള ആസൂത്രണവും, ഇടവിടാതെയുള്ള പദ്ധതി വിശകലനവുമാണ് ഈ പദ്ധതിയുടെ വിജയത്തിനാധാരം. ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. അഡ്വ: ആര്. സനല്‍ കുമാര്‍, ഈപ്പന് കുര്യന്, സതീഷ് ചാത്തങ്കരി എന്നിവരടങ്ങുന്ന പ്രാദേശിക ടീമിന്റെ അകമഴിഞ്ഞ സഹകരണം ഈ പദ്ധതിയ്ക് വലിയ മുതല്‍ക്കൂട്ടാണ്.
കേരള മുഖ്യമന്ത്രിയുടെ അമേരിക്കന്‍ പര്യടനത്തില്‍ അമരിക്കന്‍ പ്രവാസി മലയാളികളോട് ആഹ്വാനം ചെയ്ത കേരള പുന:നിര്‍മ്മാണ ഫണ്ടിലേക്ക് വളരെ നല്ല രീതിയില്‍ സഹകരിക്കാനും സഹായിക്കാനും കഴിഞ്ഞതില്‍ അതിയായ സംതൃപ്തിയുണ്ടന്നു പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന് കണ്ണച്ചാന്‍പറമ്പില്‍, പദ്ധതി ടീമംഗങ്ങളായ അനിയന് ജോര്‍ജ്, ജോസഫ് ഔസോ, ജോണ്‍ ടൈറ്റസ്, നോയല്‍ മാത്യു, ഉണ്ണികൃഷ്ണന്, ബിജു തോണിക്കടവില്‍, അനില്‍ ഉഴുന്നാല്‍ എന്നിവരും അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply