പൂര്‍ണ്ണിമ ഇന്ദ്രജിത്ത് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു, അതും ഭര്‍ത്താവ് ഇന്ദ്രജിത്തിനൊപ്പം

poornimaവളരെനാൾ നീണ്ട ഇടവേളക്ക് ശേഷം നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത് മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നു. നിപ പനിയെയും നഴ്സ് ലിനിയുടെയും ജീവിതത്തെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ്സില്‍ ഭര്‍ത്താവ് ഇന്ദ്രജിത് സുകുമാരനൊപ്പമാണ് പൂർണ്ണിമ സ്‌ക്രീനില്‍ എത്തുക. പൂവിവാഹത്തിന് മുൻപ് സിനിമ, സീരിയല്‍, ആങ്കറിങ് രംഗത്തു സജീവമായിരുന്ന പൂർണ്ണിമ വിവാഹ ശേഷം കുറച്ചു നാള്‍ കൂടി സീരിയല്‍ രംഗത്ത് തുടര്‍ന്നെങ്കിലും പിന്നീട് അഭിനയരംഗത്തു നിന്നു തന്നെ മാറി നില്‍ക്കുകയായിരുന്നു.

സ്വന്തമായി തുടങ്ങിയ ബിസിനസിൽ ഫാഷന്‍ രംഗത്തു തന്റെ ബ്രാന്‍ഡായ പ്രണയിലൂടെ പൂര്‍ണ്ണിമ ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. ഇന്ന് രാജ്യത്തെ തന്നെ പ്രമുഖ ഫാഷന്‍ ഷോകളിലും, സെലിബ്രിറ്റി, മോഡലുകളുടെ ഇടയിലും നിറ സാന്നിധ്യമാണ് പ്രണ. മമ്മൂട്ടി ചിത്രം ഡാനി, ബിജു മേനോൻ ചിത്രം മേഘമല്‍ഹാര്‍ തുടങ്ങിയവ ആണ് പൂര്‍ണിമയുടെതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രങ്ങള്‍.വൈറസ് എപ്രില്‍ 11 ന് തീയറ്ററില്‍ എത്തും.

നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പ്രധാന ഉദ്യോഗസ്ഥന്റെ റോളിലാണ് ഇന്ദ്രജിത്ത് എത്തുന്നത്. ആരോഗ്യ മന്ത്രിയായെത്തുന്നത് രേവതിയാണ്. നേഴ്‌സ് ലിനിയായി റിമ കല്ലിങ്കലാണ് എത്തുന്നത്. കളക്ടറുടെ വേഷത്തില്‍ ടൊവിനോ തോമസാണ് എത്തുന്നത്. തിരിച്ചുവരവില്‍ ഇന്ദ്രജിത്തിനൊപ്പമാണ് പൂര്‍ണ്ണിമ എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment