ഇന്ത്യ പ്രസ് ക്ലബ് സ്റ്റെപ്പ് പദ്ധതിയിലെ അഭിമാനതാരങ്ങൾക്ക് അനുമോദനം

step1മാധ്യമപഠനത്തിന് ലോകനിലവാരമുള്ള പരിശീലനം നല്‍കുവാൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്റ്റെപ് (Socially & Technicaly Educated Press ) പ്രൊജക്റ്റിലേക്ക് തെരെഞ്ഞെടുത്ത 5 കുട്ടികൾക്ക് ബോൾഗാട്ടി പാലസിൽ വെച്ച് നടന്ന മാധ്യമശ്രീ പുരസ്‌കാരരാവിൽ അനുമോദിച്ചു.

വി.ടി ബൽറാം എം.എൽ.എ , ആർ.ശ്രീകണ്ഠൻനായർ , ഡോ: എം.വി പിള്ള , മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു എന്നിവർ അഭിമാനതാരങ്ങളായ ചിപ്പി രാജ് കെ ആർ, സുജു ടി ബാബു, സൗമ്യ ആർ കെ, നീതു റോയ്, അജ്ന അസീസ് എന്നിവരെ അനുമോദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.

ജിജു കുളങ്ങര, പോൾ കറുകപ്പള്ളിൽ, കുസുമം ടൈറ്റസ്‌, സുധീർ നമ്പ്യാർ, ബിജു കിഴക്കേക്കൂറ്റ്, സണ്ണി മാളിയേക്കൽ എന്നിവരാണ് ഈ പദ്ധതി സ്‌പോൺസർമാർ ചെയ്തത്.

മാധ്യമമേഖലയില്‍ പ്രഫഷണലിസം കാത്തുസൂക്ഷിക്കുന്നതിനും, ലോകോത്തര നിലവാരമുള്ള പരിശീലനം മാധ്യമപഠനം നടത്തുന്ന വിദ്യാർഥികൾക്ക് നൽകുന്നതിനുമായി കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ കേരള മീഡിയ അക്കാഡമിയുമായി ചേർന്ന് ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം 2018 ജനുവരിയിൽ കൊല്ലത്ത് നടന്ന ചടങ്ങിൽ ബഹു: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആണ് നിർവഹിച്ചത് . ഇന്ത്യയിലെയും അമേരിക്കയിലെയും രാഷ്ട്രീയ -സാമൂഹിക -ഉദ്യോഗസ്ഥതലത്തിൽ പ്രവർത്തിക്കുന്നവർ പരിശീലനം നടത്തുന്ന ഈ പദ്ധതി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു.

അമേരിക്കയിലെ മുഖ്യധാരാമാധ്യമങ്ങളിലെ പ്രമുഖരായ CBS ന്യൂസിലെ റീന നൈനാൻ, CNN ന്യൂസിലെ സോവി ആഴാത്, ഏഷ്യാനെറ്റ് ന്യൂസിലെ ഡോ. കൃഷ്ണ കിഷോർ എന്നിവർ പരിശീലത്തിന്റെ ഒന്നാംഘട്ടത്തിന് നേതൃത്വം നൽകി.

വർണാഭമായ പുരസ്‌കാരരാവിൽ നടന്ന അനുമോദനച്ചടങ്ങിന് സ്‌റ്റെപ്പ് പദ്ധതി ചെയർമാൻ റജി ജോർജ്, മാധ്യമശ്രീ പുരസ്‌കാര കമ്മറ്റി ചെയർമാൻ മാത്യു വർഗീസ് , ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറൽ സെക്രട്ടറി സുനിൽ തൈമറ്റം, ട്രഷറർ സണ്ണി പൗലോസ്, ജോ: സെക്രട്ടറി അനിൽ ആറന്മുള, , നിയുക്ത പ്രസിഡണ്ട് ഡോ. ജോർജ് കാക്കനാട്, ഷിജോ പൗലോസ്, ജിജു കുളങ്ങര എന്നിവർ നേതൃത്വം നൽകി.

step2 step3 step4 step5 step6 step7 step8

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment