Flash News

ഇന്നത്തെ നക്ഷത്ര ഫലം (ഫെബ്രുവരി 3, 2019)

February 3, 2019 , .

17805_1 (1)അശ്വതി : സഹപ്രവര്‍ത്തകരുടെ സഹായ സഹകരണത്താല്‍ മേലധികാരി ഏല്‍പിച്ച പദ്ധതി പൂര്‍ത്തീകരിയ്ക്കുവാന്‍ സാധിക്കും. അനാവശ്യമായ ആധി ഒഴിവാക്കണം. സമാന ചിന്താഗതിയിലുള്ളവരുമായി സംസര്‍ഗ്ഗത്തിലേര്‍പ്പെടുവാനും

ഭരണി : അര്‍പ്പണമനോഭാവത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിനേടും. ആഗ്ര ഹിയ്ക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിയ്ക്കും. മേലധികാരിയൂടെ ചൂമതലകള്‍ നിര്‍വ്വഹിക്കും.

കാര്‍ത്തിക : ഭൂമിക്രയവിക്രയങ്ങളില്‍ പണം മുടക്കും. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിയ്ക്കുവാന്‍ ഉത്സാഹമുണ്ടാകും. സംഘനേതൃത്വസ്ഥാനം വഹിക്കും. സാമ്പത്തികവരുമാനം വര്‍ദ്ധിക്കും.

രോഹിണി : സര്‍വ്വര്‍ക്കും തൃപ്തിയായ നിലപാട് സ്വീകരിയ്ക്കുന്നതില്‍ ആത്മാഭിമാനം തോന്നും. ഉന്നതരുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാന്‍ അവസരമുണ്ടാകും. സുവ്യക്തമായ കര്‍മ്മപദ്ധതികള്‍ക്ക് പണം മുടക്കും.

മകയിരം : പ്രതികൂലസാഹചര്യങ്ങളെ ആത്മധൈര്യത്തോടുകൂടി നേരിടുവാന്‍ സാധിക്കും. പുതിയ സ്നേഹബന്ധം ഉടലെടുക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ജനസ്വാധീനം വര്‍ദ്ധിക്കും.

തിരുവാതിര : കാലോചിതമായ മാറ്റങ്ങള്‍ പ്രവര്‍ത്തനതലങ്ങളില്‍ പ്രാബല്യത്തില്‍ വരു ത്തുവാന്‍ തയ്യാറാകും. ചുമതലകള്‍ വര്‍ദ്ധിക്കുന്ന വിഭാഗത്തിലേയ്ക്ക് ഉദ്യോഗമാറ്റമു ണ്ടാകും. ജീവിതപങ്കാളിയുടെ നിര്‍ദ്ദേശങ്ങളും ആശയങ്ങളും പലപ്പോഴും അബദ്ധങ്ങള്‍ ഒഴിവാകുവാന്‍ ഉപകരിക്കും.

പുണര്‍തം : ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കിയതിനാല്‍ മേലധികാരിയോട് ആദരവ് തോന്നും. ആസൂത്രിതപദ്ധതികളില്‍ ലക്ഷ്യപ്രാപ്തിനേടും. സാമ്പത്തികസ്ഥിതി മെച്ചപ്പെ ടും.

പൂയ്യം : സുരക്ഷാസംവിധാനം കുറവായതിനാല്‍ മറ്റുഗൃഹത്തിലേയ്ക്ക് താമസം മാറ്റും. നിഗമനങ്ങള്‍ ശരിയാണെന്നുതോന്നതിനാല്‍ സാമ്പത്തികവിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ബന്ധുക്കള്‍ വിരുന്നുവരും.

ആയില്യം : പ്രമുഖരുടെ ആപ്തവചനങ്ങള്‍ പലപ്പോഴും പ്രതിസന്ധികള്‍ തരണം ചെയ്യു വാനും യുക്തമായ തീരുമാനങ്ങള്‍ സ്വീകരിയ്ക്കുവാനും ഉപകരിക്കും. വികലചിന്ത കളും അനാവശ്യമായ ആധിയും ഉദാസീനമനോഭാവവും ഉപേക്ഷിയ്ക്കണം.

മകം : അവസരോചിതമായി പ്രവര്‍ത്തിയ്ക്കുന്നതിനാല്‍ അബദ്ധങ്ങള്‍ ഒഴിവാകും. ചെലവിനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. വീഴ്ചയ്ക്കു സാദ്ധ്യതയുണ്ട്. യാത്രാക്ലേശ ത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.

പൂരം : സ്വയംഭരണാധികാരം ലഭിച്ചതിനാല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിയ്ക്കുവാന്‍ സന്നദ്ധനാകും. മാന്യമായ പെരുമാറ്റരീതിയും, സമീപനവും അവലംബിയ്ക്കുവാന്‍ തയ്യാറാകും. അധികൃതരുടെ പ്രീതി നിമിത്തം സ്ഥാനക്കയറ്റമുണ്ടാകും.

ഉത്രം : തൊഴില്‍ മേഖലകളില്‍ നേട്ടമുണ്ടാകും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടു വാനവസരമുണ്ടാകും. ധര്‍മ്മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സര്‍വ്വാത്മനാ സഹകരിക്കും.

അത്തം : പ്രവര്‍ത്തനമേഖലകളില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടാകും. ഉദ്യോഗത്തിനു പുറമെ ലാഭശതമാനവ്യവസ്ഥകളോടുകൂടിയ പ്രവര്‍ത്തനങ്ങളും തുടങ്ങിവെയ്ക്കും. സര്‍ വ്വര്‍ക്കും സ്വീകാര്യമായ നിലപാട് സ്വീകരിയ്ക്കുന്നതില്‍ ആത്മസംതൃപ്തിതോന്നും.

ചിത്ര : കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ജീവിതയാഥാര്‍ ത്ഥ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിയ്ക്കും. സല്‍കര്‍മ്മങ്ങള്‍ക്ക് പണം ചെലവാക്കും. പു തിയ ഉത്തരവാദിത്ത്വം ഏറ്റെടുക്കും.

ചോതി : പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യസ്ഥാനം വഹിയ്ക്കുവാനിടവരും. സത്യസ ന്ധമായ പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥതയോടുകൂടി അവതരിപ്പിയ്ക്കുവാന്‍സാധിക്കും. വസ്തുതര്‍ക്കം ബന്ധപ്പെട്ടവരുടെ മദ്ധ്യസ്ഥതയില്‍ ഒത്തുതീരുമെങ്കിലും വിട്ടുവീഴ്ച വേ ണ്ടിവരും.

വിശാഖം : ആരോഗ്യം തൃപ്തികരമായിരിയ്ക്കും. കാര്യനിര്‍വ്വഹണശക്തിയും മനസ്സമാ ധാനവും വര്‍ദ്ധിയ്ക്കും. വ്യവസ്ഥകള്‍ പാലിയ്ക്കും. കടം കൊടുത്ത സംഖ്യതിരിച്ചു ലഭിക്കും.

അനിഴം : പ്രവര്‍ത്തനശൈലിയില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തുവാന്‍ നിര്‍ ബന്ധിതനാകും. അഭിമാനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുവാന്‍ സാധിച്ചതിനാല്‍ ആത്മസാക്ഷാല്‍ക്കാരമുണ്ടാകും. സമചിത്തതയോടുകൂടിയ പ്രവര്‍ത്തനശൈലി ലക്ഷ്യപ്രാപ്തികൈവരിയ്ക്കുവാന്‍ ഉപകരിക്കും.

തൃക്കേട്ട : ജീവിതപങ്കാളിയുടെ സാന്ത്വനസമീപനം സമാധാനത്തിനു വഴിയൊരുക്കും. അര്‍ദ്ധമനസ്സോടുകൂടി കഴിഞ്ഞവര്‍ഷം തുടങ്ങിവെച്ച സുരക്ഷാപദ്ധതിയില്‍ പണം നിക്ഷേപിയ്ക്കും. ഔദ്യോഗികമായി അദ്ധ്വാനഭാരം വര്‍ദ്ധിക്കും.

മൂലം : കൃത്യനിര്‍വ്വഹണത്താല്‍ പുതിയ അവസരങ്ങള്‍ വന്നുചേരും. സാമ്പത്തികരംഗം മെച്ചപ്പെടും. ആഗ്രഹസാഫല്യത്താല്‍ നേര്‍ന്നുകിടപ്പുള്ള വഴിപാടുകള്‍ നടത്തുവാനിടവരും.

പൂരാടം : കര്‍മ്മമേഖലകളില്‍ ക്രമാനുഗതമായ വളര്‍ച്ചയും സാമ്പത്തികനേട്ടവും ഉണ്ടാകും. സത്യസന്ധവും നീതിയുക്തവുമായ സമീപനം അവലംബിയ്ക്കുന്നതിനാല്‍ സര്‍വ്വ കാര്യവിജയം നേടും. ഏകാഭിപ്രായത്തോടുകൂടിയ ദമ്പതികളുടെ  ആവശ്യങ്ങള്‍ പരിഗണിയ്ക്കപ്പെടും.

ഉത്രാടം : സഹപ്രവര്‍ത്തകരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് സാമ്പത്തികസഹായം ചെ യ്യും. ആരോഗ്യം തൃപ്തികരമായിരിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും.

തിരുവോണം : അന്യരുടെ പണവും സ്വന്തം ആശയവും സമന്വയിപ്പിച്ചു ചെയ്യുന്ന പ്രവ ര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിനേടും. സ്വതസ്സിദ്ധമായ ശൈലി പലര്‍ക്കും മാതൃകാപരമായി എന്നറിഞ്ഞതിനാല്‍ ആശ്വാസവും ആത്മാഭിമാനവും തോന്നും. ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിയ്ക്കുവന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.

അവിട്ടം : സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറും. അപ്രതീക്ഷിതമായി തൊഴില്‍ ന ഷ്ടപ്പെടും. പ്രതികൂലസാഹചര്യങ്ങളെ അതിജീവിയ്ക്കുവാന്‍ സുഹൃത്-സഹായം തേടും. ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കും.

ചതയം : വ്യത്യസ്തമായ ശൈലി ആവിഷ്-കരിയ്ക്കുന്നതിനാല്‍ അവിസ്മരണീയമായ നേട്ടമുണ്ടാകും. സഹപ്രവര്‍ത്തകര്‍ പലപ്പോഴും അവധിയിലാകയാല്‍ ഔദ്യോഗികമായി ചുമതലകള്‍ വര്‍ദ്ധിയ്ക്കും. ഉദ്യോഗത്തില്‍ പ്രതീക്ഷിച്ച പുരോഗതിയില്ലാത്തതിനാല്‍ ഉപരിപഠനത്തിനു ചേരും.

പൂരോരുട്ടാതി : വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിയ്ക്കും. മാതാപിതാക്കളുടെ ആഗ്ര ഹങ്ങള്‍ സാധിപ്പിയ്ക്കും. മംഗളകര്‍മ്മങ്ങള്‍ക്ക് യാത്രപുറപ്പെടും. നടപടിക്രമങ്ങളില്‍ കൃ ത്യത പാലിയ്ക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

ഉത്രട്ടാതി : സഹപ്രവര്‍ത്തകരുടെ തര്‍ക്കങ്ങള്‍ പരിഹരിയ്ക്കുവാന്‍ സാധിയ്ക്കും. സ്വത സ്സിദ്ധമായ ശൈലി മാതൃകാപരമായി എന്നറിഞ്ഞാല്‍ ആശ്വാസമാകും. ചില പ്രത്യേക സാഹചര്യങ്ങളാല്‍ കുടുംബത്തില്‍നിന്നും വേര്‍പെട്ടുതാമസിയ്ക്കുവാന്‍ തയ്യാറാകും.

രേവതി : കക്ഷിരാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിയ്ക്കും. ധര്‍മ്മകാര്യങ്ങള്‍ക്കു വേണ്ടി സമയം കണ്ടെത്തും. ഉന്നതരുടെ ശുപാര്‍ശയാല്‍ ഉദ്യോഗം ലഭിയ്ക്കും. കൃത്യത. പോരാ ത്താതിനാല്‍ പരീക്ഷണങ്ങള്‍ പരാജയപ്പെടും.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top