ന്യൂജെഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എമ്പയര്‍ സ്റ്റേറ്റ് റീജിയന് റീജണല്‍ വൈസ് പ്രസിഡന്റായി രവി നായരെ നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോന്, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.
ന്യൂയോര്‍ക്കിലെ കലാസാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ വളരെ സജീവമാണ് രവി നായര്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ഹിന്ദു മണ്ഡലം(മഹിമ) എന്ന സംഘടനയുടെ സെക്രട്ടറി, ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്്. ു ഗായകന്, ഗാനരചയിതാവ്, നടന്, സംവിധായകന്, സംഘാടകന്‍ എന്നീ നിലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി ദൃശ്യ സംഗീത ആല്‍ബങ്ങളും ഹസ്വ ചിത്രവും നിര്‍മ്മിക്കുകയും അവയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്കോടെ ബിരുദം കരസ്ഥമാക്കിയ രവി അമേരിക്കയില്‍ പ്രമുഖ ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ സീനിയര്‍ ഐ ടി ആര്‍ക്കിടെക്ട് ആയി ജോലി ചെയ്യുന്നു. ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു.
2019 കെ എച്ച് എന്‍ എ കണ്വന്ഷന് ആഗസ്റ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യൂജഴ്സിയിലെ ചെറിഹില് ക്രൗണ്പ്ളാസാ ഹോട്ടലിലാണ് നടക്കുക.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply