കൊച്ചി : ഭൂമി കൈയ്യേറ്റ കേസില്‍ വിജിലന്‍സ് എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയും മറ്റുളളവരും നല്കിയ നാല് ഹര്‍ജികള്‍ പിന്‍വലിച്ചു. കേസില്‍ വിധി പറയാനിരിക്കെയായിരുന്നു തോമസ് ചാണ്ടിയുടെ ഹര്‍ജി പിന്‍വലിച്ചത്. കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് തോമസ് ചാണ്ടി അടക്കമുളള 7 പേര്‍ക്കെതിരെ 25000 രൂപ വീതം പിഴയും കോടതി വിധിച്ചു.
ഹര്‍ജി പിന്‍വലിക്കാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ കോടതിയുടെ സമയം വിലപ്പെട്ടതാണ്. മേലില്‍ ഇതാവര്‍ത്തിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. എഫ്.ഐ.ആറിനെതിരെ ഹര്‍ജിക്കാര്‍ക്ക് ഇനി കോടതിയെ സമീപിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. തിങ്കളാഴ്ച്ച കേസില്‍ വിധി പറയാന്‍ ഒരുങ്ങുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരുടെ നടപടി നല്ല കീഴ്വഴക്കമല്ലെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
തോമസ് ചാണ്ടിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിക്കാന്‍ നേരത്തെ തന്നെ ഹര്‍ജി നല്‍കിയിരുന്നു. വിധി അനുകൂലമാകില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നാല് ഹര്‍ജികള്‍ പിന്‍വലിച്ചത്. ഇതിന് കോടതി ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അനാവശ്യമായി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിനും കുരങ്ങ് കളിച്ച് നിലപാടില്‍ മാറ്റം വരുത്തിയതിനുമാണ് കോടതി ശിക്ഷ വിധിച്ചത്.
നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം ലംഘിച്ച് ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് നിയമവിരുദ്ധമായി റോഡ് നിര്‍മ്മിച്ചെന്ന കേസില്‍ ഡയറക്ടര്‍ കൂടിയായ തോമസ് ചാണ്ടി എംഎല്‍എയ്ക്കും മക്കള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയും മക്കളായ ടോബി ചാണ്ടിയും ബെറ്റി ചാണ്ടിയും ഉള്‍പ്പെടെ സമര്‍പ്പിച്ച 5 ഹരജികളാണ് പിന്‍വലിക്കാനാണ് അനുമതി നല്‍കിയത്. ഒരാള്‍ക്ക് 25000 രൂപ വീതമാണ് പിഴ. നാല് പേരും ചേര്‍ന്ന് ഒരു ലക്ഷം രൂപ അടുത്ത പത്ത് ദിവസത്തിനുള്ളില്‍ അടയ്ക്കണം എന്നാണ് കോടതി വിധി.
നെല്‍പ്പാടം നികത്തി വലിയകുളം മുതല്‍ സീറോ ജെട്ടി വരെ റോഡ് നിര്‍മ്മിച്ചെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ തോമസ് ചാണ്ടിയും ആലപ്പുഴ മുന്‍ കലക്ടറും ഉള്‍പ്പെടെ 22 പേരാണ് പ്രതികള്‍. അഡ്വ. സുഭാഷ് തെക്കേക്കാടന് നല്കിയ പരാതിയില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മാസങ്ങളായി വാദം കേട്ട് തിങ്കളാഴ്ച വിധി പറയാന്‍ വെച്ച കേസുകളാണ് പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ച തന്നെ കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയിരുന്നു. ഈ കേസിന് വേണ്ടി ഇപ്പോള്‍ മാസങ്ങള്‍ ആണ് പോയത്. അതുകൊണ്ടാണ് കോടതി രൂക്ഷമായി തന്നെ കോടതി വിമര്‍ശിച്ചത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ വരെ വാദിച്ച കേസില്‍ ഹര്‍ജിക്കാര്‍ക്ക് അനുകൂലമായിരിക്കില്ല കോടതിയുടെ നിലപാടെന്ന് മനസിലാക്കിയാണ് പിന്മാറ്റത്തിനൊരുങ്ങിയത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news