ഏ.ജി. അമേരിക്കന്‍ കോണ്‍ഫ്രന്‍സ് കിക്കോഫ് രജിസ്‌ട്രേഷന്‍ 24 ന്

ഹൂസ്റ്റണ്‍: അസംബ്ലീസ് ഓഫ് ഗോഡ് വിശ്വാസ സമൂഹത്തിന്റെ 23മത് ദേശിയ കുടുംബസംഗമമായ “AGIFNA 2019 ” രജിസ്‌ട്രേഷന്‍ കിക്കോഫ് മീറ്റിംഗ് ഫെബ്രുവരി മാസം 24 ന് ഞായറാഴ്ച അമേസിങ്ങ് ഗ്രേസ് അസംബ്ലി സഭാ ഹാളില്‍ [2550 Coutny Rd 90, Pearland, Tx 77584] വെച്ച് നടത്തപ്പെടും.

കണ്‍വീനര്‍ റവ. തോമസ് ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ക്രമീകരിക്കപ്പെടുന്ന സമ്മേളനത്തില്‍ നാഷണല്‍ സെക്രട്ടറി ബിനോയി ഫിലിപ്പ്, ട്രഷറര്‍ ഡേവിഡ് ജോണ്‍സണ്‍, യൂത്ത് കോര്‍ഡിനേറ്റര്‍ റവ.ജസ്റ്റിന്‍ സാബു, നാഷണല്‍ കോര്‍ഡിനേറ്റര്‍ തോമസ് വര്‍ഗീസ് എന്നിവര്‍ കോണ്‍ഫ്രന്‍സിന്റെ ഇതുവരെയുള്ള ക്രമീകരണങ്ങളെക്കുറിച്ചും ഭൗതികമായ ആവശ്യങ്ങളെയും കുറിച്ചും, യുവജനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും വിശദീകരിക്കും.

പ്രാദേശിക കമ്മിറ്റി ഭാരവാഹികളായ പാസ്റ്റര്‍ ജോണ്‍.സി ഡാനിയേല്‍, സജിമോന്‍ ജോര്‍ജ് , ജോണ്‍സണ്‍ ലൂക്കോസ്, ജോര്‍ജ് മാത്യൂ, ഡെന്നി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. കോണ്‍ഫ്രന്‍സിന്റെ സ്‌പോണ്‍സര്‍ഷിപ്പ് രജിസ്‌ട്രേഷന്‍ ഭാരവാഹികള്‍ സ്വീകരിക്കും. െ്രെകസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകന്‍ സാബു ലൂയിസിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ജൂലൈ 18 മുതല്‍ 21 വരെ മനോഹരമായ ഹൂസ്റ്റണ്‍ മാരിയറ്റ് വെസ്റ്റ് ചേയ്‌സ് ഹോട്ടല്‍ സമുച്ചയത്തില്‍ [2900 Briarpark Dr, Houston, Tx] വെച്ചാണ് ദേശീയ കോണ്‍ഫ്രന്‍സ് നടത്തപ്പെടുന്നത്. അനുഗ്രഹീത ശുശ്രൂഷകള്‍ ചെയ്യുന്ന ദൈവദാസന്മാര്‍ ഈ മീറ്റിങ്ങില്‍ എത്തിച്ചേര്‍ന്ന് ദൈവ വചന സന്ദേശങ്ങള്‍ നല്‍കുമെന്ന് ദേശീയ സെക്രട്ടറി ബിനോയി ഫിലിപ്പ് കരുമാങ്കല്‍ അറിയിച്ചു. കോണ്‍ഫ്രന്‍സിന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥനകള്‍ പ്രയര്‍ ലൈന്‍ ഫോണില്‍ കൂടി നടക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി കോണ്‍ഫ്രന്‍സ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www.agifnahouston.org

Agifna 2019 team AGIFNA 2019

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment