മറിമായം അമേരിക്കയിലെത്തുന്നു

മഴവില്‍ മനോരമയിലെ പ്രസിദ്ധമായ “മറിമായം’ പരമ്പരയിലെ അഭിനേതാക്കള്‍ അമേരിക്കയിലെത്തുന്നു. പ്രേക്ഷകര്‍ ചാനലിലൂടെ മാത്രം കണ്ടു പരിചയമുള്ള മറിമായം ഗ്രൂപ്പ് സ്വതസിദ്ധമായ ആക്ഷേപഹാസ്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയുള്ള സ്കിറ്റുകളും സംഗീതമേളയും മാജിക്കല്‍ ഡാന്‍സും മറ്റുമായി അമേരിക്കയില്‍ ഒരുമാസത്തോളം പര്യടനം നടത്തുന്നു.

ഫോമയുടെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് വീടുവച്ചു നല്‍കുന്ന പദ്ധതിയുടെ ഭാഗമായി നടത്തുന്ന “കോമഡി ടൈംസ് ഇന്‍ യുഎസ്എ’ എന്ന ഈ പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഹെല്‍ത്ത് & ആര്‍ട്‌സും (യു.എസ്.എ), പ്ലാക്കല്‍ ഇവന്റ്‌സുമാണ്.

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരരായ നിയാസ് ബക്കര്‍, മണികണ്ഠന്‍, സ്‌നേഹ, മണി ഷൊര്‍ണൂര്‍, സലീം, റിയാസ് നര്‍മ്മകല, ജയദേവന്‍ കലവൂര്‍, നിയാസ് എന്നിവരും ഗായകരായ ഗായത്രി സുരേഷ്, റിനീഷ്,ജയരാജ് എന്നിവരും എത്തുന്നു.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പൗലോസ് കുയിലാടന്‍ (യു.എസ്.എ), പ്രോഗ്രാം ഡയറക്ടര്‍ തോമസ് സെബാസ്റ്റ്യന്‍ (ചലച്ചിത്ര സംവിധായകന്‍), ഇവന്റ് കണ്‍സള്‍ട്ടന്റുമാരായ പി.പി. ജോയ്, ലിഷ ജോയ് എന്നിവര്‍ ചുക്കാന്‍ പിടിക്കുന്നു.

ഏപ്രില്‍ 26 മുതല്‍ 28 വരെ ന്യൂയോര്‍ക്കിലും, ന്യൂജേഴ്‌സിയിലും, മെയ് 3 മുതല്‍ 5 വരെ കാനഡയിലും, മെയ് 10 മുതല്‍ 19 വരെ ഹൂസ്റ്റണിലും, ഡാലസിലും, 24 മുതല്‍ 26 വരെ ഫ്‌ളോറിഡയിലും പര്യടനം നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു തോണിക്കടവില്‍ (ആര്‍.വി.പി) 561 951 0064, നോയല്‍ മാത്യു (എന്‍.സി) 786 553 6635, ചാക്കോച്ചന്‍ ജോസഫ് (ഒരുമ) 516 426 3631, സജി കരിമ്പന്നൂര്‍ (എം.എ.സി.എഫ്) 727 776 3827, മധു (കാനഡ) 780 680 7087, ഷാജി എഡ്വേര്‍ഡ് (എന്‍.ജെ) 917 439 0563, ഉണ്ണികൃഷ്ണന്‍ (താമ്പാ) 813 334 0123, ജോമോന്‍ തെക്കേതൊട്ടിയില്‍ (727 424 8423), ജോമോന്‍ ആന്റണി (813 453 2661), നെവിന്‍ ജോസ് (352 346 0312), പൗലോസ് കുയിലാടന്‍ (407 462 0713). ഇമെയില്‍: kuyiladan@gmail.com

marimayam_pic

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment