Flash News

ഭര്‍തൃമതിയേയും കാമുകനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ സലിംരാജിന്റെ ജാമ്യാപേക്ഷ തള്ളി

September 25, 2013 , സ്വന്തം ലേഖകന്‍

Solar-Salim-Rajകോഴിക്കോട്: ഭര്‍തൃമതിയേയും കാമുകനേയും പിന്തുടര്‍ന്ന്  തട്ടിക്കൊണ്ടുപോയി അപായപ്പെട്ടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെയും കൂട്ടാളികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്.

 

സലിംരാജും സംഘവും സപ്തംബര്‍ 10 ന് കോഴിക്കോട്ട് കരിക്കാംകുളത്ത് ഓച്ചിറയില്‍ വെച്ച്  ഭര്‍തൃമതിയും കാമുകനും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച കേസിലാണ് കോടതി ജാമ്യം നിഷേധിച്ചത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.

 

വിസതട്ടിപ്പ് കേസില്‍ പിടികിട്ടാപുള്ളിയായ ഓച്ചിറ കടാശ്ശേരി സ്വദേശിയും തിരുവനന്തപുരം പേട്ട ഗെയ്റ്റ്‌വേ അപ്പാര്‍ട്ട്‌മെന്റ് താമസക്കാരനുമായ റിജു ഇബ്രാഹിംകുട്ടി എന്ന റാഫി (28), കുലശേഖരപുരം യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് (24), യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി ജുനൈദ് (30), കാര്‍ഡ്രൈവര്‍ സിദ്ദിഖ് (37), ഓച്ചിറ സ്വദേശികളായ ഷംനാദ് (29), സത്താര്‍ (37) എന്നിവരാണ് സലിംരാജിനൊപ്പം പിടിയിലായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top