Flash News
വാഗ്ദാനപ്രകാരം അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിന് ശിവസേന ഒരു കോടി രൂപ സംഭാവന ചെയ്തു   ****    കൊറോണ വൈറസ് ബാധയേറ്റ് മരിക്കുന്ന എല്ലാവരേയും കൊവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് സര്‍ക്കാര്‍   ****    ഫ്ലോറിഡയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കുകയില്ല, സംസ്ക്കാരം ടാമ്പയില്‍ നടത്തും   ****    കോവിഡ്-19: ആരോഗ്യപരിപാലന രംഗത്ത് മാറ്റങ്ങള്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍, 102 പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു   ****    കോവിഡ്-19: വിദേശത്തുനിന്ന് വരുന്നവരുടെ നിരീക്ഷണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു   ****   

കലയുടെ മാമാങ്കം ‘മിത്രാസ് ഫെസ്റ്റിവല്‍ 2019’ ന്യൂജെഴ്സിയില്‍ മെയ് 4-ന്

February 6, 2019 , ജിനേ്ഷ് തമ്പി

Mitra banner1ന്യൂജേഴ്‌സി : നോര്‍ത്ത് അമേരിക്കയിലെ കലാമാമാങ്കമായ മിത്രാസ് ഫെസ്റ്റിവല്‍ 2019 ന്റെ ഒരുക്കങ്ങള്‍ നടന്നു വരുന്നതായി മിത്രാസിന്റെ സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷത്തെ മിത്രാസ് കലോത്സവം മെയ് നാലിന് ന്യൂജേഴ്‌സിയിലെ ലോഡായിയിലുള്ള ഫെലീഷ്യന്‍ കോളേജിലെ തിയറ്ററില്‍ വച്ച് വര്‍ണപ്പകിട്ടാര്‍ന്ന സംഗീത നൃത്ത നാടകത്തോടുകൂടെയുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട് അവാര്‍ഡ് നിശയായിരിക്കും എന്ന് ചെയര്‍മാന്‍ രാജന്‍ ചീരനും പ്രസിഡന്റ് ഷിറാസ് യൂസഫും അറിയിച്ചു.. ഓരോ വര്‍ഷം കഴിയുമ്പോള്‍ മികവിന്റെയും മേന്മയുടെയും പുത്തന്‍ മാനങ്ങള്‍ തേടി തേരോട്ടം നടത്തുന്ന മിത്രാസ് കലോത്സവത്തിന്റെ ഈ വര്‍ഷത്തെ സംവിധാന ചുമതല ജെംസണ്‍ കുരിയാക്കോസ് (സംഗീതം), ശാലിനി രാജേന്ദ്രന്‍ (സംഗീതം), സ്മിത ഹരിദാസ് (ഡാന്‍സ്), പ്രവീണ മേനോന്‍ (ഡാന്‍സ്, കോസ്റ്റും ഡിസൈന്‍), ശോഭ ജേക്കബ് (ഫിനാന്‍സ്) എന്നിവര്‍ക്കാണ് .

2017 ‘ഇല്‍ തുടക്കം കുറിച്ച മിത്രാസ് മൂവി അവാര്‍ഡ് പുരസ്‌കാരദാന ചടങ്ങു ഈ വര്‍ഷവും മിത്രാസ് ഫെസ്‌റിവലിനോട് അനുബന്ധിച്ചു നടത്തപ്പെടുന്നതാണെന്നു സംഘാടകര്‍ അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലെ മലയാള സിനിമാലോകത്തു തനതായ വ്യക്തിമുദ്ര പ്രദര്‍ശിപ്പിച്ച കലാകാരന്മാരുടെ കഴിവിനെ അംഗീകരിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ അവാര്‍ഡ് കമ്മിറ്റിയുടെ ചുമതല ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ദീപ്തി നായര്‍ക്കുമാണ്.

മിത്രാസ് ഫെസ്റ്റിവല്‍ 2019 ലെ സംഗീതപരിപാടികള്‍ മുന്‍കാല പരിപാടികളില്‍നിന്നും വേറിട്ടുള്ള അവതരണ ശൈലിയിലും പ്രായഭേദമെന്യേ ഏവര്‍ക്കും ആസ്വദിക്കാവുന്ന രീതിയിലുള്ള സംഗീത വിരുന്നാകും ഒരുക്കുക എന്ന് സംവിധായകരായ ജെംസണും ശാലിനിയും അഭിപ്രായപ്പെട്ടു. പരിചിതമായ ഗായകമുഖങ്ങളുടെ കൂടെ ഇക്കുറി ഗാനവിസ്മയങ്ങളായ പുതിയ പാട്ടുകാരെ കൂടി നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നതായും, കിഡ്‌സ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് ടീമിന്റെ െ്രെടനേഴ്‌സ് ആയി സിജി ആനന്ദും രേഖ പ്രദീപും ഉണ്ടായിരിക്കുന്നതാനെന്നും സംവിധായകര്‍ അറിയിച്ചു.

മിത്രാസ് ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നായ നൃത്തനൃത്യവിസ്മയങ്ങളുടെ ചുമതല വഹിക്കാന്‍ കിട്ടുന്ന ഈ അവസരം തങ്ങളെ സംബന്ധിച്ച് ഒരു വലിയ അംഗീകാരവും അതിനുമപ്പുറം വലിയ ഉത്തരവാദിത്തവുമാണെന്നു സംവിധായകരായ സ്മിതയും പ്രവീണയും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ മിത്രാസ് ഉത്സവം വ്യെത്യസ്ത അനുഭവമാക്കാന്‍ തങ്ങളാല്‍ ആവും വിധം ശ്രമിക്കും എന്നും അതിനുവേണ്ടി സെലിബ്രിറ്റി ഡാന്‍സ് കൊറിയോഗ്രാഫറും മഴവില്‍ മനോരമയുടെ ഡി ഫോര്‍ ഡാന്‍സ് പരിപാടിയിലൂടെ ശ്രദ്ധേയനായ നീരവ് ബാവലിച്ച മിത്രാസിനോടൊപ്പം ചേരുന്നതാണെന്നും ഡിറക്ടര്‍സ് അറിയിച്ചു.

മിത്രാസ് ഫെസ്റ്റിവലിന്റെ കോസ്റ്റും ഡിസൈന്‍ ഭാരിച്ചതും എന്നാല്‍ ഏറ്റവും ആസ്വദിച്ചു ചെയ്‌യാന്‍ ഇഷ്ട്ടമുള്ള കാര്യമാണെന്നും ആയതിനെ ഏറ്റവും മികവുറ്റതാക്കാന്‍ മിത്രാസിനൊപ്പം പ്രസിദ്ധ സെലിബ്രിറ്റി കോസ്റ്റും ഡിസൈനര്‍ ആയ അരുണ്‍ എറണാംകുളവും ഉണ്ടെന്നു പ്രവീണ മേനോന്‍ പറഞ്ഞു.

ജാതിമതസംഘടനാ വ്യത്യാസങ്ങള്‍ക്കു ഇടം കൊടുക്കാതെ കലയേയും കലാകാരന്മാരെയും ഹൃദയത്തില്‍ ഏറ്റുന്ന എല്ലാ കലാ ആസ്വാദകരെയും ഉള്‍കൊള്ളിച്ചുകൊണ്ട് അമേരിക്കയിലുള്ള അസുലഭ കലാ പ്രതിഭകളെ വളര്‍ത്തി കൊണ്ടുവരുന്നതിന് വേണ്ടി 2011ല്‍ സ്ഥാപിതമായ മിത്രാസ് ആര്‍ട്‌സ് നന്നേ ചുരുങ്ങിയ കാലംകൊണ്ട് മികച്ച കലാ സംഘടനയായി അമേരിക്കയില്‍ പേരെടുത്തു കഴിഞ്ഞു. വരും കാലങ്ങളില്‍ മിത്രാസ് അമേരിക്കന്‍ കലാകാരന്മാരുടെ വളര്‍ച്ചക്ക് വേണ്ടി തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഈ കലാ സംരംഭത്തിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങി അവസാനം വരെ ഒരു കുടുംബം പോലെ മിത്രാസിനോടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാ മാധ്യമങ്ങളോടും, കല, സാംസ്‌ക്കാരിക, സാമൂഹിക സംഘടനകളോടും ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരാത്തതാണെന്നു മിത്രാസ് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top