ഹ്യുസ്റ്റണ്‍: തിരുവല്ലാ വെണ്ണിക്കുളം പുതുപ്പറമ്പില്‍ തോമസ് മത്തായി (81) ഹ്യുസ്റ്റണില്‍ നിര്യാതനായി. കോഴഞ്ചേരി മേലുകര പാറക്കല്‍ അന്നമ്മ തോമസ് ആണ് ഭാര്യ.
ഷീല (ഓസ്റ്റിന്‍), ഷിബു (ഹ്യുസ്റ്റണ്‍) എന്നിവര്‍ മക്കളും, കോശി ഗീവര്‍ഗീസ് മരുമകനും, ആന്‍ഡ്രു, സോഫിയ എന്നിവര്‍ കൊച്ചുമക്കളും ആണ്.
ഫെബ്രുവരി 8 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 മണിവരെ ഹ്യുസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ (12803 Sugar Ridge Blvd, Stafford, Tx 77477) വെച്ച് പൊതുദര്‍ശനവും, ഫെബ്രുവരി 9 ശനിയാഴ്ച രാവിലെ 9 മണിക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് സംസ്കാര ശ്രുശ്രുഷയും തുടര്‍ന്ന് ഫോറസ്ററ് പാര്‍ക്ക് വെസ്തേയ്മര് സെമിത്തേരിയില്‍ (12800 westheimer, Houston, Tx 77077) സംസ്കാരം നടത്തുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യു തോമസ് 281 827 7647
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply