Flash News

ഇന്നത്തെ നക്ഷത്ര ഫലം (08 ഫെബ്രുവരി 2019)

February 8, 2019

image (1)അശ്വതി: മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ കഴിയും. സാമ്പത്തികവരുമാനമുണ്ടാകുമെങ്കിലും ചെലവിനങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയും ശ്രദ്ധയും വേണം.

ഭരണി : ഇടപെടുന്ന കാര്യങ്ങളില്‍ അനുകൂലസാഹചര്യമുണ്ടാകും.സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങളാല്‍ ഏറ്റെടുത്ത ജോലികള്‍ ചെയ്തുതീര്‍ക്കാനാകും. മറ്റുളളവരുടെ ഉയര്‍ച്ചയില്‍ ആശംസിക്കാനവസരമുണ്ടാകും.

കാര്‍ത്തിക : ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായി വേതനം ലഭിക്കും. ആസ്വാദ്യകരമായ ജീവിതം നയിക്കാന്‍ അവസരമുണ്ടാകും. ബന്ധുവിന്‍റെ ഗൃഹപ്രവേശച്ചടങ്ങിന് സജീവസാന്നിദ്ധ്യം വേണ്ടിവരും.

രോഹിണി : വ്യപാരവ്യവസായ മേഖലകളില്‍ പ്രതീക്ഷിച്ച അനുഭവം കുറയും. ജീവിതപങ്കാളിക്ക് അസുഖങ്ങള്‍ വർധിക്കും. കലാകായികരംഗങ്ങളില്‍ പരിശീലനം പുനരാ‌രംഭിക്കും.

മകയിരം : അധികസ്വാതന്ത്ര്യം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. അമിതമായ അന്ധവിശ്വാസം ഒഴിവാക്കണം. ശുഭകര്‍മങ്ങളില്‍ ഏര്‍പ്പെടരുത്. അവ്യക്തമായ പണമിടപാടില്‍ നിന്നു പിന്മാറണം.

തിരുവാതിര : അറിയാത്ത വിഷയങ്ങളില്‍ ഗ്രഹിതം പറയരുത്. മേലധികാരിയുടെ ചുമത ലകള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകും. ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കും. യാത്രാക്ലേശത്താല്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാകുകയില്ല.

പുണര്‍തം : ജന്മനാട്ടിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ബന്ധുസഹായമുണ്ടാകും. ദേവാലയദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും. പുതിയ കരാറുജോലികള്‍ ഏറ്റെടുക്കും. വിതരണ രംഗം വിപുലപ്പെടുത്തും.

പൂയ്യം : മഹദ് വ്യക്തികളുമായി വിജ്ഞാനപ്രദമായ ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാകും. ആത്മവിശ്വാസത്തോടുകൂടി ഏറ്റെടുക്കുന്ന കര്‍മ്മമേഖലകള്‍ ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കാന്‍ സാ ധിക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ വേണ്ടവിധത്തില്‍ നിര്‍വഹിക്കാന്‍ സാധിക്കും.

ആയില്യം : ഔദ്യോഗികമായ യാത്രകള്‍ മാറ്റിവയ്ക്കും.സായാഹ്നവേളയില്‍ കുടുംബ സമേതം ബന്ധുഗൃഹത്തിലേക്കു യാത്രപുറപ്പെടും. പരിധിയില്‍ കവിഞ്ഞ് അന്യരുമായുളള ആത്മബന്ധത്തില്‍നിന്ന് അബദ്ധം വന്നുചേരും.

മകം : അധികസ്വാതന്ത്ര്യം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. അപൂര്‍ണ്ണമായ പദ്ധതികള്‍ തിരസ്കരിക്കപ്പെടും. സ്വയം പര്യാപ്തത ആര്‍ജിക്കാന്‍ സന്നദ്ധനാകും. അര്‍ധ മനസോടുകൂടി പുതിയ ചുമതലകള്‍ ഏറ്റെടുക്കും.

പൂരം : വ്യക്തിവൈരാഗ്യത്താല്‍ സ്ഥലമാറ്റമുണ്ടാകും. നിയന്ത്രണങ്ങളാല്‍ നീക്കിയിരുപ്പ് ഉണ്ടാകും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും.

ഉത്രം : മേലധികാരിക്ക് തൃപ്തിയാകും വിധത്തില്‍ പദ്ധതി സമര്‍പ്പിക്കാന്‍ സാധിക്കും. കാര്യനിര്‍വഹണശക്തി വർധിക്കുന്നതിനാല്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കാന്‍ തയാറാകും. ആത്മാർഥമായ പ്രവര്‍ത്തനങ്ങളില്‍ പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യാന്‍ സാധിക്കും.

അത്തം : യാഥാർഥ്യത്തോടുകൂടി പ്രവര്‍ത്തിക്കും. പുത്രപൗത്രാദികളോടൊപ്പം താമസിക്കാന്‍ യാത്രപുറപ്പെടും. ഗഹനമായ വിഷയങ്ങള്‍ പരിഹരിക്കും.

ചിത്ര : ആരോഗ്യം തൃപ്തികരമായിരിക്കും. ഗുണമുളള കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. മാതാപിതാക്കളെ വിദേശത്തേക്ക് കൊണ്ടുപോകാനാവും.

ചോതി : കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രയ്ക്ക് ‌അവസരമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും.

വിശാഖം : ദമ്പതികള്‍ക്ക് ഒരുമിച്ചുതാമസിക്കാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. കാര്യനിര്‍വഹണശക്തി വർധിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം ലഭിക്കും.

അനിഴം : നല്ലകാര്യങ്ങള്‍ക്ക് പൊതുജന പിന്തുണലഭിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണതയുണ്ടാകും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. ക്രയവിക്രയങ്ങളില്‍ സജീവമാകും. പ്രവര്‍ത്തനക്ഷമത വർധിക്കും.

തൃക്കേട്ട : അവസ്ഥാഭേദങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളും. വാഹനം മാറ്റിവാങ്ങാന്‍ തീരുമാനിക്കും. പ്രവര്‍ത്തനരംഗം മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശം തേടും.

മൂലം : അഹോരാത്രം പ്രവര്‍ത്തിക്കുന്നതുവഴി അധികൃതരുടെ പ്രീതിനേടും. ഉപരിപഠന ത്തിന് ചേരാന്‍ അന്യദേശയാത്രപുറപ്പെടും. കുടുംബസമേതം വിശേഷപ്പെട്ട ദേവാല യദര്‍ശനം നടത്താനുളള സാഹചര്യമുണ്ടാകും.

പൂരാടം : വിപരീതചിന്തകള്‍ ഉപേക്ഷിക്കണം. അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്. സാമ്പത്തികബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കുടുംബത്തിലെ അന്തഃ ഛിദ്രങ്ങള്‍ക്ക് മദ്ധ്യസ്ഥത വേണ്ടിവരും.

ഉത്രാടം: സുരക്ഷിതമായ വ്യാപാരത്തില്‍ പണം മുടക്കും. ഔദ്യോഗികമായി അര്‍ഹമാ യ സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ നിയമസഹായം തേടും.വ്യവസ്ഥകള്‍ പാലിക്കാത്ത ജോലിക്കാരെ പിരിച്ചുവിടും.

തിരുവോണം: ആരോഗ്യം തൃപ്തികരമായിരിക്കും. ചര്‍ച്ചകള്‍ വിജയിക്കും. വ്യവ സ്ഥകള്‍ പാലിക്കും. കുടുംബത്തില്‍ സമാധാനമുണ്ടാകും.

അവിട്ടം: ആത്മവിശ്വാസത്തോടുകൂടി പരീക്ഷ, ഇന്‍റര്‍വ്യൂ തുടങ്ങിയവ എഴുതാനാവും. വ്യവസ്ഥകള്‍ പാലിക്കും. മാതാപിതാക്കളുടെ അനുഗ്രഹത്തോടുകൂടി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിനേടും.

ചതയം : കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മുടങ്ങി കിടപ്പു ള്ള കര്‍മമേഖലകളില്‍ പുനരാരംഭിക്കാന്‍ തീരുമാനിക്കും. അസുഖമുണ്ടോയെന്ന അനാവശ്യതോന്നല്‍ ഉപേക്ഷിക്കണം.

പൂരോരുട്ടാതി : വിട്ടുമാറാത്ത അസുഖത്തിന് ആയുര്‍വേദ പ്രകൃതിചികിത്സകള്‍ തുടങ്ങും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും.

ഉത്രട്ടാതി : പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ഏറ്റെടുത്ത ദൗത്യം വി ജയപഥത്തിലെത്തിക്കാന്‍ സാധിക്കും. ധര്‍മപ്രവൃത്തികള്‍ക്കായി പണം ചെലവഴിക്കും.

രേവതി : പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കാന്‍ ദൂരയാത്ര പുറപ്പെടും. ചര്‍ച്ചകള്‍ വിജയിക്കും. മുന്‍കോപം നിയന്ത്രിക്കണം. അജ്ഞതക്കൊണ്ട് അബദ്ധമുണ്ടാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top