ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎ‌ഇ സന്ദര്‍ശനം; സാഹോദര്യത്തിന്റെ പ്രതീകമായി അബുദാബിയില്‍ ക്രൈസ്തവ ദേവാലയവും മുസ്ലിം പള്ളിയും നിര്‍മ്മിക്കുന്നു

papa9ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രസന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായും, പരസ്പരവിശ്വാസത്തിന്റേയും സാഹോദര്യത്തിന്റെയും പ്രതീകമായി അബുദാബിയില്‍ ക്രൈസ്തവ ദേവാലയവും മുസ്ലിം പള്ളിയും നിര്‍മ്മിക്കുന്നു. മാര്‍പ്പാപ്പയുടെ സന്ദര്‍ശനം മാത്രമല്ല, അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമിന്റെ സന്ദര്‍ശനത്തിന്റെയും സ്മാരകമായിരിക്കും ഈ ദേവാലയങ്ങള്‍. അബൂദബി ഫൗണ്ടേഴ്‌സ് മെമോറിയലില്‍ നടന്ന മാനവ സൗഹാര്‍ദ ആഗോള സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ആരാധനാലയങ്ങളുടെ ശിലാഫലകത്തില്‍ അവര്‍ ഒപ്പുവെച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.ഫ്രാന്‍സിസ് മാര്‍പാപ്പ, അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ ത്വയ്യിബ് എന്നിവരുടെ പേരുകള്‍ സൂചിപ്പിക്കുന്ന സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്, ഗ്രാന്‍ഡ് ഇമാം അഹ്മദ് അല്‍ ത്വയ്യിബ് മസ്ജിദ് എന്നിവയാണ് മതാന്തര ബന്ധത്തിന്റെ സ്മാരകമായി നിര്‍മിക്കുന്നത്.

മാര്‍പാപ്പയുടെ സന്ദര്‍ശനം: പരസ്പരം കൈമാറിയത് മുസ്ലീം- ക്രൈസ്തവ സൗഹാര്‍ദത്തിന്റെ ചരിത്ര രേഖകള്‍

pop7മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തില്‍ യുഎഇ രാഷ്ട്രനേതാക്കളും പരസ്പരം സമ്മാനമായി കൈമാറിയത് മുസ്ലീം ക്രൈസ്തവ സൗഹാര്‍ദത്തിന്റെ ചരിത്ര രേഖകള്‍. 1219ല്‍ സെന്റ് ഫ്രാന്‍സിസ് അസ്സീസിയും സുല്‍ത്താന്‍ മാലിക് അല്‍ കാമിലും തമ്മില്‍ കൂടിക്കാഴ്ച ആലേഖനം ചെയ്ത ഫലകമാണ് മാര്‍പാപ്പ യുഎഇ ഉപസര്‍വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് സമ്മാനിച്ചത്. ഡാനിയേല ലോങ്ങോ എന്ന കലാകാരിയാണ് ഫലകം തയാറാക്കിയത്.

അഞ്ചാം കുരിശു യുദ്ധകാലത്ത് സെന്റ് ഫ്രാന്‍സിസ് യുദ്ധമുന്നണി മുറിച്ചു കടന്ന് ഈജിപ്ത് രാജാവായ സുല്‍ത്താന്‍ മാലിക് അല്‍ കാമിലിനെ സന്ദര്‍ശിച്ച ചരിത്രം രേഖപ്പെടുത്തിയതാണ് ഈ ഫലകം. ഈ സന്ദര്‍ശനത്തില്‍ സെന്റ് ഫ്രാന്‍സിസും സുല്‍ത്താന്‍ മാലികും സംഘര്‍ഷത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയും സമാധന വഴികള്‍ ആരായുകയും ചെയ്തിരുന്നു. യുഎഇയിലെ പ്രഥമ ചര്‍ച്ചായ സെന്റ് ജോസഫ്‌സ് കത്തീഡ്രലിന്റെ അവകാശപത്രമാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം മാര്‍പാപ്പക്ക് സമ്മാനമായി നല്‍കിയത്.

1963 ജൂണ്‍ 22നാണ് അന്നത്തെ അബുദാബി ഭരണാധികാരിയായിരുന്ന ശൈഖ് ശാഖ്ബൂത് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ കാത്തലിക് ചര്‍ച്ചിന് സ്ഥലം അനുവദിച്ച് രേഖ നല്‍കിയത്. അന്നത്തെ അറേബ്യന്‍ അപോസ്തലിക് കാത്തലിക് വികാരി ബിഷപ് ല്യൂഗി മഗ്ല്യകാനി ഡകാസ്റ്റല്‍ ഡെല്‍ പിയാനോയുമമൊത്തുളള ശൈഖ് ശാഖ്ബൂതിന്റെ ഫോട്ടോയും രേഖയോടൊപ്പം മാര്‍പാപ്പയ്ക്ക് സമ്മാനമായി നല്‍കിയിരുന്നു. ഈ സമ്മാനങ്ങള്‍ ചരിത്രത്തെ വിളിച്ചോതുന്നവയായിരുന്നു. മതസൗഹാര്‍ദത്തില്‍ അടിയുറച്ച വിശ്വാസം ആയിരുന്നു രേഖകളിലൂടെ കൈമാറിയത്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment