മഞ്ഞിനിക്കര തീര്‍ത്ഥാടക സാഗരമാകും; പെരുന്നാള്‍ ഇന്നും നാളെയും

 

51395662_10216351159508194_790898174356094976_nവിശ്വാസത്തിന്റെ കഠിനപാതയിലൂടെ വിശുദ്ധന്റെ കബറിങ്കലേക്ക് പദയാത്രികരായി എത്തുന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി മഞ്ഞിനിക്കര ഭക്തിസാന്ദ്രം. സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയില്‍ എഴുന്നെള്ളി കാലം ചെയ്ത പരിശുദ്ധ എലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 87-ാമത് ദുക്‌റോനാ പെരുന്നാളാണ് ഇന്നും നാളെയും. തീര്‍ത്ഥാടകസംഗമം ഇന്നാണെങ്കിലും പതിനായിരക്കണക്കിന് തീര്‍ത്ഥാടകരെക്കൊണ്ട് മഞ്ഞിനിക്കര ദയറായും ദേശവും നിറഞ്ഞുകവിഞ്ഞു .

മധ്യ പൗരസ്ത്യ ദേശം കഴിഞ്ഞാല്‍ പാത്രിയര്കീസ് ബാവായുടെ കബറിടമുള്ള ഏക സ്ഥലമാണ് മഞ്ഞിനിക്കര ,യാക്കോബായ സഭയുടെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രംകൂടിയാണിത് . ബാവായെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ത്ഥനയിലാണ് മഞ്ഞിനിക്കര. ചുട്ടുപൊള്ളുന്ന വെയിലിനേയും വിശ്വാസതീഷ്ണതയില്‍ അവഗണിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ കാല്‍നടതീര്ഥയാത്ര പരിശുദ്ധന്റെ കബറിങ്കല്‍ എത്തിച്ചേരുന്നത് .

51256798_2096262513824929_6328124833045413888_oബാവായുടെ 87-ാമത് ദുക്‌റോനോ പെരുന്നാളില്‍ സംബന്ധിക്കുവാനായി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി എത്തി ചേര്‍ന്ന സ്വീഡന്‍ ആര്‍ച്ച് ബിഷപ്പ് മോര്‍ ദിയസ്‌കോറോസ് ബെന്യാമിന്‍ അത്താസ് മെത്രാപ്പോലീത്തായെ മഞ്ഞനിക്കര ദയറാ അധിപന്‍ അഭി. മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ്, ക്‌നാനായ അതിഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ്പ് മോര്‍ സേവേറിയോസ് കുര്യാക്കോസ് ,അങ്കമാലി ഭദ്രാസനം പെരുമ്പാവൂര്‍ മേഖലാ അധിപന്‍ അഭി. മോര്‍ അഫ്രേം മാത്യൂസ് ,തൃശൂര്‍ ഭദ്രാസനാധിപന്‍ അഭി. മോര്‍ അത്താനാസിയോസ് ഏലിയാസ് തുടങ്ങിയ മെത്രാപ്പോലീത്തമാര്‍ ചേര്‍ന്ന് സ്വീകരിച്ചു.വിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ദുക്‌റോനോ പെരുന്നാളില്‍ സംബന്ധിക്കുന്നതിനായി ജന്മദേശമായ മര്‍ദീനില്‍ നിന്നും എത്തിച്ചേര്‍ന്ന കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ട വിശ്വാസിസമൂഹം കരിങ്ങാച്ചിറ സെന്‍റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നിന്ന് കാല്‍നട തീര്‍ഥയാത്രയില്‍ പങ്കുചേരുന്നു.പുണ്യ പിതാവിന്റെ പാദ സ്പര്‍ശം ഏറ്റ മണ്ണില്‍ ,പരിശുദ്ധ പിതാവ് അന്ത്യ വിശ്രമം കൊള്ളുന്ന മഞ്ഞനിക്കരയില്‍ സങ്കടങ്ങളും വ്യാകുലങ്ങളും സമര്പിക്കുവാനും മദ്ധ്യസ്ഥ തയില്‍ ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി കരേറ്റുവാനും എത്തിച്ചേരുന്ന വിശ്വസികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയായി . ഭക്തജനങ്ങള്‍ക്കു ആവശ്യമായ ഭക്ഷണവും പാനീയങ്ങളും നല്കി മഞ്ഞനിക്കര തീര്‍ത്ഥാടകരെ സഹായിക്കുന്ന അനേകം സംഘടനകളും വ്യക്തികളും തീര്‍ത്ഥയാത്ര കടന്നു പോകുന്ന വഴികളില്‍ എല്ലാം കാണാന്‍ സാധിക്കും

51279593_2103471206412962_5391418961441062912_oനാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടകരെ വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയില്‍ നിന്നു സ്വീകരിച്ച് കബറിങ്കലേക്ക് ആനയിക്കും. വൈകിട്ട് ആറിനു തീര്‍ത്ഥാടന യാത്രാ സമാപന സമ്മേളനം പരി. പാത്രിയാര്‍കീസ് ബാവായുടെ പ്രതിനിധി മോര്‍ ദീയസ്‌കോറോസ് ബെന്യാമിന്‍ അറ്റാഷ് തിരുമേനി ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. പരിശുദ്ധ യാക്കോബായ സുറിയാനി എല്ലാ മെത്രാപ്പോലീത്തമാരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

51643496_2302831463268210_5022015756389318656_n9 നു പുലര്‍ച്ചെ മൂന്നിനു മാര്‍ സ്‌തെപ്പാനോസ് പള്ളിയില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. ദയറാ പള്ളിയില്‍ അഞ്ചു മണിക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കുര്‍ബ്ബാനയും 8.30 ന് . പരി.പാത്രിയാര്‍കീസ് ബാവായുടെ പ്രതിനിധി മോര്‍ ദീയസ്‌കോറോസ് ബെന്യാമിന്‍ അറ്റാഷ് തിരുമേനിയും കുര്‍ബ്ബാന അര്‍ പ്പിക്കും കബറിങ്കലെ ധൂപപ്രാര്‍ത്ഥനയ്ക്കു ശേഷം 10:30ന് സമാപന റാസയും നേര്‍ച്ച വിളമ്പും ഉണ്ടാകും.

പെരുന്നാള്‍ പ്രമാണിച്ചു കെ എസ് ആര്‍ ടി സി കോട്ടയം, മൂവാറ്റുപുഴ, എറണാകുളം, പത്തനംതിട്ട, കൊല്ലം, ചെങ്ങന്നൂര്‍ എന്നിവടങ്ങളിലേക്കു പ്രത്യേക സര്‍വീസുകള്‍ നടത്തും. വിശ്രമത്തിനായി പ്രത്യേക പന്തല്‍ ,ശുദ്ധജലം ,മെഡിക്കല്‍ യൂണിറ്റ് , ഭക്ഷണം എന്നിവ ഒരുക്കി. ദയറാക്ക് സമീപമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭിക്കും.

51308438_10216358303126780_3732447015401947136_o

51516253_10216357645390337_6936307067040825344_n

Print Friendly, PDF & Email

Related News

Leave a Comment