ബിജെപിയുടെ ഫോട്ടോ ഷോപ്പ് തന്ത്രം കൊല്‍ക്കത്തയിലും; ജനപിന്തുണ തെളിയിക്കാന്‍ ഉപയോഗിച്ചത് വ്യാജ ചിത്രങ്ങള്‍

newsrupt_2019-02_b61ea6e3-20a6-4070-9050-1aed571ac42f_pmഫോട്ടോഷോപ്പ് പ്രചാരണവുമായി ബിജെപി പ്രചാരകര്‍ വീണ്ടും. ഇത്തവണ കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ റാലിയുടെ വ്യാജ ചിത്രങ്ങളാണ് ബിജെപി അനുകൂല പേജുകള്‍ പ്രചരിപ്പിച്ചത്.

കേന്ദ്രസര്‍ക്കാരും പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്കിടയില്‍ മോഡിയുടെ റാലിക്കായി ലക്ഷകണക്കിന് ആളുകള്‍ പങ്കെടുത്തുവെന്നായിരുന്നു പ്രചാരണം.

നരേന്ദ്രമോഡി ഫോര്‍ പിഎം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റിലെ വിശദീകരണം ഇങ്ങനെ ‘ആളുകള്‍ ഇല്ലാത്തതിനാല്‍ റാലികള്‍ ഉപേക്ഷിക്കുന്നത് സാധാരണ സംഭവമാണ്, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് ബംഗാളില്‍ വലിയ ജനക്കൂട്ടം കാരണം പ്രസംഗം ചുരുക്കേണ്ടി വന്നു’

എന്നാല്‍ ഇതോടൊപ്പം നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണ്.

മോഡി ജനക്കൂട്ടത്തെ സംബോധന ചെയ്യുന്ന ചിത്രം 2014 മെയ് 15 ലേതാണ് എന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ ഇത് ലഭ്യമാണ്. നാലോ അതില്‍കൂടുതലോ പഴക്കം ചിത്രത്തിനുണ്ടാകാം. മറ്റൊരു ചിത്രം 2013 നവംബറില്‍ കര്‍ണ്ണാടകയില്‍ നടന്ന റാലിയില്‍ നിന്നുളളതാണ്.

മറ്റൊരു ചിത്രം 2014 ല്‍ ഗുജറാത്തിലെ റാലിയില്‍ നിന്നുളളതും. ദേശ്ഗുജറാത്ത് പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിളില്‍ ഈ ചിത്രം കൊടുത്തിട്ടുണ്ട്. മോഡി പ്രധാനമന്ത്രി ആകുന്നതിന് മുന്‍പ് നടന്ന റാലികളുടെ ചിത്രമാണ് കൊല്‍ക്കത്തയിലെ റാലിയുടേത് എന്ന പേരില്‍ ബിജെപി സംഘ്പരിവാര്‍ അനുകൂല പേജുകള്‍ പ്രചരിപ്പിക്കുന്നത്.

റാലിയിലേത് എന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെട്ട ഒരു ചിത്രം അമേരിക്കയിലേതാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഫെബ്രുവരി രണ്ടിനാണ് ബംഗാളിലെ പര്‍ഗനാസ് ജില്ലയില്‍ മോഡി റാലി നടത്തിയത്.

modi modi1

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment