ഇല്ലിനോയ് മലയാളി ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ കോണ്‍ഫറന്‍സ് മീറ്റ് നടത്തപ്പെട്ടു

Newsimg1_11549933ചിക്കാഗോയിലെ ബിസിനസുകാരുടെ ഉയര്‍ച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി രൂപീകൃതമായ ഇല്ലിനോയിസ് മലയാളി ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രഥമ കൂട്ടായ്മ ജനുവരി 25-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം മോര്‍ട്ടന്‍ഗ്രോവിലെ സെന്റ്‌മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.

ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ ശ്രീമതി നീതാ ബുഷന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കുക്ക് കൗണ്ടി ബ്യൂറോ ഓഫ് അസ്സെറ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോ. ആന്‍ കാലായില്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തില്‍ കേരളാ എക്‌സ്പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. കെ.ഇ. ഈപ്പന്‍ വിശിഷ്ട വ്യക്തിയായി പങ്കുചേര്‍ന്നു.

ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലും വ്യവസായങ്ങള്‍ ആരംഭിച്ച് മുന്നോട്ടു കൊണ്ടുപോകുന്നവര്‍ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായി കൗണ്‍സില്‍ ജനറല്‍ അറിയിച്ചു. ചിക്കാഗോ പ്രദേശങ്ങളിലെ ബിസിനസ് രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നൂറിലധികം മലയാളി വ്യവസായ സംരഭകരെ ഇതിനോടകം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സില്‍ പങ്കുചേര്‍ന്നിരിക്കുകയാണ്. ഈ യോഗത്തില്‍ നൂതനമേറിയ ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് ക്ലാസ്സ് എടുക്കുകയുണ്ടായി. ശ്രീ. ജോര്‍ജ്ജ് മുളയ്ക്കല്‍ അഹരീൃ കമ്പനി സി.ഇ.ഒ. ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ അഡ്വാന്റേജുകളെക്കുറിച്ച് വിലയിരുത്തി. ശ്രീ. ആന്‍ഡ്രൂസ് തോമസ് സി.പി.എ. ജനങ്ങള്‍ക്ക് എന്നെന്നും ഉപകാരപ്രദമായ ടാക്‌സ് റിട്ടേണ്‍ മേഖലകളെക്കുറിച്ച് വിവരിച്ചു. അറ്റോര്‍ണി ജിമ്മി വാച്ചാച്ചിറ, ശ്രീ. ടോമി കാലായില്‍, മോര്‍ഗേജ് സ്‌പെഷ്യലിസ്റ്റ് ശ്രീ. സഞ്ജു മാത്യു, ശ്രീമതി ഷിജി അലക്‌സ് തുടങ്ങിയവര്‍ വ്യത്യസ്തമായ മേന്മയേറിയ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.

സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു വരുന്ന ഇന്ത്യന്‍ ചിക്കാഗോ കൗണ്‍സില്‍ ജനറല്‍ ശ്രീമതി നീതാ ബുഷന് ഉപകാര സ്മരണയായി ഒരു മൊമന്റോ നല്‍കി ശ്രീ. കെ.ഇ. ഈപ്പന്‍ ആദരിച്ചു. ഡോ. ആന്‍ കാലായുടെ സേവനങ്ങള്‍ക്ക് ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീ. ബിജു കിഴക്കേക്കുറ്റ് ഒരു മൊമന്റോ നല്‍കി ആദരിച്ചു.

ചിക്കാഗോയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ നിറസാന്നിദ്ധ്യമാകുന്ന ശ്രീ. പിറ്റര്‍ കുളങ്ങര, ശ്രീ. സണ്ണി വള്ളിക്കളം, ശ്രീ. ജോണ്‍ പാട്ടപ്പതി എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. വ്യത്യസ്തമാര്‍ന്ന അവതരണ ശൈലികള്‍ കൊണ്ട് ശ്രീമതി ഷാനാ മോഹന്‍ യോഗപരിപാടികളില്‍ ഉടനീളം അവതാരകയായി നിലകൊണ്ടു.

Newsimg2_64645688 Newsimg3_22884465 Newsimg4_5659143 Newsimg5_27225527

Print Friendly, PDF & Email

Related News

Leave a Comment