സബ് കളക്ടറെ അപമാനിച്ച സംഭവം : സ്ത്രീത്വത്തെ മാനിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റെതെന്ന് എം.എ ബേബി

renuതിരുവനന്തപുരം: സ്ത്രീത്വത്തെ മാനിക്കുന്ന നിലപാടാണ് എപ്പോഴും ഇടതുപക്ഷത്തിന്‍റേതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ദേവികുളം സബ് കളക്ടർ രേണു രാജിനെ എസ് രാജേന്ദ്രൻ എംഎൽഎ അപമാനിച്ച സംഭവത്തിൽ പ്രതികരണം ആരാഞ്ഞപ്പോഴാണ് എംഎ ബേബി ഇടതുപക്ഷത്തിന്‍റെ നിലപാട് ആവർത്തിച്ചത്. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ അദ്ദഹം നടത്തിയില്ല. എംഎൽഎ എസ് രാജേന്ദ്രനോട് വിശദീകരണം ചോദിക്കുമെന്ന് സിപിഎം ഇടുക്കി ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. എംഎൽഎയുടെ നടപടി പാര്‍ട്ടി അന്വേഷിക്കുമെന്നും തെറ്റായ നടപടികൾ വച്ച് പൊറുപ്പിക്കാനാകില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ പറഞ്ഞു. സംസ്കാരത്തിന് യോജിക്കാത്ത വിധം പെരുമാറുന്ന എംഎൽഎ എസ് രാജേന്ദ്രനെ നിയന്ത്രിക്കാൻ സിപിഎം തയ്യാറാകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമനും ആവശ്യപ്പെട്ടിരുന്നു.

35328പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് തീരത്ത് എൻഒസി വാങ്ങാതെ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിർമാണത്തിന് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. കെ ഡി എച്ച് കമ്പനി വാഹന പാർക്കിംഗ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിർമ്മാണപ്രവർത്തനം സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു സബ്ബ് കളക്ടർ രേണു രാജിന്‍റെ നടപടി. ഇതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്.

”അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്… ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്ക്ന്ന്.. കളക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കളക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. ബിൽഡിംഗ് റൂൾസ് പഞ്ചായത്ത് വകുപ്പാണ്.. അവള്ക്ക് ഇടപെടാൻ യാതൊരു റൈറ്റുമില്ല.. അവള്ടെ പേരിൽ കേസ് ഫയൽ ചെയ്യണം.. ഇതൊരു ജനാധിപത്യരാജ്യമല്ലേ, ജനപ്രതിനിധികളുടെ നിർദേശം കേൾക്കൂലെന്ന് പറഞ്ഞെന്നാ..” എന്നാണ് ദേവികുളം സബ്കളക്ടറെക്കുറിച്ച് എസ് രാജേന്ദ്രൻ പറ‌ഞ്ഞത്. വിവരം അന്വേഷിക്കാൻ സബ് കളക്ടറെ കാണാൻ പോയപ്പോൾ ‘താൻ തന്‍റെ കാര്യം താൻ നോക്ക്, എന്‍റെ കാര്യം ഞാൻ നോക്കാം’ എന്നാണ് രേണു രാജ് തന്നോട് പറഞ്ഞതെന്ന് എസ് രാജേന്ദ്രൻ ആരോപിച്ചു. തന്‍റെ പ്രായമെങ്കിലും സബ് കളക്ടർക്ക് മാനിക്കാമായിരുന്നു എന്നും എസ് രാജേന്ദ്രൻ പറയുന്നു.

രേണുരാജ് പ്രവര്‍ത്തിച്ചത് നിയമപരമായിത്തന്നെ: റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍

ഇടുക്കി:ദേവികുളം സബ് കലക്ടറെ പിന്തുണച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ രംഗത്ത്. മൂന്നാറില്‍ സബ് കലക്ടര്‍ രേണു രാജ് പ്രവര്‍ത്തിച്ചത് നിയമപരമായിമാത്രമാണ്. ഉദ്യോഗസ്ഥയ്‌ക്കെതിരെ ഒരുതരത്തിലുള്ള അന്വേഷണവും ആവശ്യമില്ല. മറ്റാര്‍ക്കെങ്കിലും വീഴ്ചയുണ്ടായോ എന്ന് അവര്‍ തന്നെ അന്വേഷിക്കണം. കോടതിവിധിയനുസരിച്ചുള്ള നടപടികള്‍ തുടരുമെന്നും ഇ.ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

സബ് കലക്ടറെ എസ്.രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ചതിലാണ് മന്ത്രിയുടെ പ്രതികരണം.എംഎല്‍എ പിന്തുണയ്ക്കുന്നത് അനധികൃത നിര്‍മാണത്തെയെന്ന് സിപിഐ ജില്ലാസെക്രട്ടറി കെ.കെ. ശിവരാമന്‍ പറഞ്ഞു. പരിസ്ഥിതിലോലമേഖലയിലാണ് പഞ്ചായത്ത് നിര്‍മാണം നടത്തുന്നത്. തെറ്റുതിരുത്തേണ്ട എംഎല്‍എ തെറ്റിന് കൂട്ടുനില്‍ക്കരുതെന്നും ശിവരാമന്‍ തുറന്നടിച്ചു.ദേവികുളം സബ് കലക്ടറെ അധിക്ഷേപിച്ച എസ്.രാജേന്ദ്രന്‍ എംഎല്‍എയോട് സിപിഎം വിശദീകരണം തേടും.

eസിപിഐ ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് ജില്ലാനേതൃത്വത്തിന്റെ ഇടപെടല്‍. അതേസമയം എംഎല്‍എയുടെ എതിര്‍പ്പവഗണിച്ച് കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സബ് കലക്ടര്‍ രേണു രാജ് അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് റിപ്പോര്‍ട്ട് നല്‍കിയതോടെ അധികൃതനിര്‍മാണം പഞ്ചായത്തുതന്നെ നിര്‍ത്തിവച്ചു.

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ കരയില്‍ ചട്ടം ലംഘിച്ച് വ്യവസായകേന്ദ്രം നിര്‍മിക്കുന്നത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിനൊപ്പമാണ് എസ്.രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചത്. എംഎല്‍എയുടെ നടപടി സിപിഎമ്മിന്റെ രാഷ്ട്രീയഎതിരാളികള്‍ക്ക് ശക്തമായ ആയുധമായി. ഘടകക്ഷിയായ സിപിഐയും ഇടഞ്ഞതോടെ എംഎല്‍എയോട് വിശദീകരണം തേടാന്‍ സിപിഎം ജില്ലാനേതൃത്വം തീരുമാനിച്ചു.

പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് പുഴയോരം കയ്യേറി വനിതാവ്യവസായകേന്ദ്രം നിര്‍മിക്കുന്നത്. സബ് കലക്ടറുടെ അനുമതി വാങ്ങണമെന്ന വ്യവസ്ഥയും കാറ്റില്‍പ്പറത്തി. ഇതിനെതിരെ നിയമനടപടി തുടരുമെന്ന് സബ് കലക്ടര്‍ അറിയിച്ചു.റവന്യൂ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയവര്‍ക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനും ആലോചനയുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment