രാഷ്ട്രീയക്കാരേക്കാള്‍ നിയമം ലഘിക്കുന്നവരാണ് ഐ‌എ‌എസുകാര്‍; മൂന്നാര്‍ സബ് കളക്ടര്‍ രേണുരാജിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

newsrupt_2019-02_b7e4218f-a25f-4186-a56f-83529540284b_renuraj1മൂന്നാര്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ രേണുരാജും എം‌എല്‍‌എ എസ് രാജേന്ദ്രനും തമ്മിലുള്ള പ്രശ്നങ്ങള്‍ കോടതിയില്‍ എത്തിനില്‍ക്കേ രേണുരാജിനെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി എം ഗോപകുമാര്‍ രംഗത്ത്. ആരോടും പ്രതിബദ്ധത ഇല്ലാത്ത ഐഎഎസുകാരിലെ കൊച്ചുമകളാണ് രേണുരാജെന്നും നിയന്ത്രണങ്ങള്‍ കാര്‍ക്കശ്യത്തോടെ നടപ്പാക്കി ഭൂമി സംരക്ഷിക്കാമെന്നത് മൗഢ്യമെന്നും ഗോപകുമാര്‍ പറഞ്ഞു.

ഐഎഎസ് ഉദ്യോഗസ്ഥരുടെ മഹത്വം വിളമ്പി വരരുത്; ഒരുപാട് പറഞ്ഞുപോകും. രാഷ്ട്രീയക്കാരേക്കാള്‍ നിയമം ലഘിക്കുന്നവരാണ് ബ്യൂറോക്രസിയും ജുഡീഷ്യറിയുടെ വിഭാഗവും. മനുഷ്യവിരുദ്ധമായും യാന്ത്രികമായും നിയമം നടപ്പക്കലാണ് ഇവരുടെ മേന്‍മയെന്നും ഗോപകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുതിരപ്പുഴയാറിന് തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിട നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ സബ് കളക്ടര്‍ രേണുരാജ് ഉത്തരവിട്ടിരുന്നു. സബ്കളക്ടറിന്റെ നടപടി എതിര്‍ത്ത് എസ് രാജേന്ദ്രന്‍ എംഎല്‍എ രംഗത്തെത്തിയതോടെയാണ് എംഎല്‍എയും ദേവികുളം സബ്കളക്ടറും തമ്മില്‍ തര്‍ക്കം രൂക്ഷമായത്.

സബ്കളക്ടറെ കുറിച്ച് മോശമായി സംസാരിച്ച എംഎല്‍എയുടെ നടപടി വിവാദത്തിന് വഴിവെച്ചിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കും വ്യക്തിപരമായി അധിക്ഷേപത്തിനും സ്വന്തം പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും രാജേന്ദ്രനെതിരെ സ്വരമുയര്‍ന്ന പശ്ചത്തലത്തിലാണ് എം ഗോപകുമാറിന്റെ പരാമര്‍ശങ്ങള്‍.

മൂന്നാറില്‍ പഞ്ചായത്ത് നടത്തിവരുന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ ഇന്ന് ഹൈക്കോടതിയില്‍ ദേവികുളം സബ്കളക്ടര്‍ രേണു രാജ് സത്യവാങ്മൂലം സമര്‍പ്പിക്കും. റവന്യു വകുപ്പിന്റെ നടപടി തടഞ്ഞ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ നടപടിയും കോടതിയെ അറിയിക്കുമെന്ന് സബ് കളക്ടര്‍ വ്യക്തമാക്കി. താന്‍ ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ചാണ് നിര്‍മ്മാണത്തിന് സ്റ്റോപ് മെമ്മോ നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment