ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ ഡിജിറ്റല്‍ സാങ്കേതികതയെപ്പറ്റി ഹോളോഗ്രാം വഴി പ്രഭാഷണം നടത്തി ദുബൈ കിരീടാവകാശി

sheikh-hamdan-newലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ നാലാം വ്യാവസായിക വിപ്ലവവും ഡിജിറ്റല്‍ സാങ്കേതികതയുടെ അനിവാര്യതയും ചര്‍ച്ചചെയ്യുന്നത് ഇതാദ്യമായി ഹോളോഗ്രാംവഴി ദുബൈ കിരീടാവകാശി പ്രഭാഷണം നടത്തി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം. നൂതന സാങ്കേതികതകള്‍ ഉള്‍ക്കൊള്ളാതെ ലോകത്തിന് മറ്റു മാര്‍ഗങ്ങള്‍ ഇല്ല എന്ന പ്രഖ്യാപനം കൂടിയായി ഇത്.

30 മിനിറ്റോളം നീണ്ട ദുബൈ കിരീടാവകാശിയുടെ പ്രഭാഷണം കൈയടിയോടെയാണ് ഉച്ചകോടിയുടെ സദസ്സ് സ്വീകരിച്ചത്. ഭാവിയില്‍ ആധുനികനഗരങ്ങളുടെ രൂപവത്കരണത്തിന് ആവശ്യമായ പ്രധാന മാറ്റങ്ങളെക്കുറിച്ചാണ് ശൈഖ് ഹംദാന്‍ ഉച്ചകോടിയില്‍ സംസാരിച്ചത്.2050ഓടെ ജനസംഖ്യ ക്രമാതീതമായി കൂടും, അപ്പോള്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്ത്വമാണ്.

ഭക്ഷ്യോത്പാദനത്തിന് നൂതന സാങ്കേതികരീതികള്‍ സ്വീകരിക്കണം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഊര്‍ജോത്പാദനം. ഭാവിയില്‍ ഓരോ കാറിന്റെയും കെട്ടിടത്തിന്റെയും ജനല്‍ച്ചില്ലുകള്‍ ഒരു സൗരോര്‍ജപാനലാകണം. രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ മാറും. അതിനനുസരിച്ച് നിയമനിര്‍മാണവും ഭരണകൂടങ്ങളും മാറണം. ഡേറ്റയാകും ഭരണകൂടങ്ങളുടെ നിക്ഷേപവും സമ്പത്തുമെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു.

ഗതാഗതം, സാങ്കേതികത, ഊര്‍ജം, ഭക്ഷ്യോത്പാദനം, നിയമനിര്‍മാണം എന്നിവയാണ് ഇത്. പത്ത് വര്‍ഷം മുന്പിലേക്കാണ് നമ്മള്‍ ചിന്തിക്കേണ്ടത്. വീട്ടില്‍നിന്ന് ജോലിസ്ഥലത്തേക്കുള്ള യാത്രാസമയം കുറയുന്നതുതന്നെ ആളുകളുടെ സംതൃപ്തി കൂട്ടും. ഇവിടെയാണ് അതിവേഗ ഗതാഗതസംവിധാനങ്ങള്‍ക്ക് പ്രാധാന്യം വരുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment