പി ജയരാജനെതിരായ കുറ്റപത്രം: നിയമത്തെ നിയമത്തിന്റെ വഴിക്കു വിടുന്നതാണ് നല്ലതെന്ന് വി എസ്

vs-pകോഴിക്കോട്: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ അന്വേഷണത്തില്‍ നിയമത്തെ നിയമത്തിന്റെ വഴിക്ക് ശരിയായ രീതിയില്‍ പോകാന്‍ വിടണം അതാണ് നല്ലതെന്ന് വി എസ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രം രാഷ്ട്രീയപ്രേരിതമാണോ എന്ന ചോദ്യത്തിനായിരുന്നു വി എസ്സിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പടുക്കുമ്പോള്‍ രാഷ്ട്രീയപ്രേരിതമായി ഇത്തരം കോപ്രായങ്ങള്‍ കാണിക്കുകയാണെന്നും സിബിഐ രാഷ്ട്രീയക്കളി കളിക്കുകയാണെന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റും പ്രതികരിക്കുമ്പോഴാണ് വിഎസ്സിന്റെ ഈ പ്രതികരണം.

കേസില്‍ ശ്രദ്ധയോടെ മതി പ്രതികരണമെന്നാണ് സിപിഎമ്മിന്റെ തീരുമാനം. കേസില്‍ നിന്ന് പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തുടര്‍നടപടികളെക്കുറിച്ചും സിപിഎം ആരായുന്നുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment