ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍: ആത്മീയ സമ്മേളനം ഒര്‍ലാന്റോയില്‍

IPC SER Orlando1ഫ്‌ളോറിഡ : ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ ആത്മീയ സമ്മേളനം ഫെബ്രുവരി 21 വെള്ളി, 22 ശനി ദിവസങ്ങളില്‍ ഒര്‍ലാന്റോ ഐ.പി.സി സഭാഹാളില്‍ നടത്തപ്പെടും.

റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിര്‍വ്വഹിക്കും. ഡോ. തോംസണ്‍ കെ. മാത്യു മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റര്‍മാരായ ജേക്കബ് മാത്യൂ, തോമസ് കോശി, സി.പി.വര്‍ഗീസ്, ജോണ്‍ തോമസ്, ബിനു ജോണ്‍സ് എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗിക്കും. നേതൃത്വ സെമിനാര്‍, ഉണര്‍വ്വ് യോഗം, പ്രെയ്‌സ് ആന്‍റ് വര്‍ഷിപ്പ്, സഹോദരി സമ്മേളനം , യുവജന പ്രവര്‍ത്തക സമ്മേളനം തുടങ്ങിയവ ഉണ്ടായിരിക്കും.

പാസ്റ്റര്‍ പോത്തന്‍ ചാക്കോ (വൈസ് പ്രസിഡന്റ്),പാസ്റ്റര്‍ ബിനു ജോണ്‍ (സെക്രട്ടറി), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (ജോ. സെക്രട്ടറി), ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് (ട്രഷറാര്‍) തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഫ്‌ളോറിഡ, ജോര്‍ജ്ജിയ, ടെന്നസി, സൗത്ത് കരോളിന, തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി സഭകളും ശുശ്രൂഷകന്മാരുമാണ് റീജിയനിലുള്ളത്.

IPC SER Orlando

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment