ജെ.എഫ് സോമര്‍സെറ്റ് ഒരുക്കുന്ന ചീട്ടുകളി മത്സരം മെയ് 18ന് ന്യൂജേഴ്‌സിയില്‍

Card Playന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ജെ.എഫ് സോമര്‍സെറ്റ് അമേരിക്കന്‍ മലയാളി കലാ കായിക പ്രേമികള്‍ക്കായി ഒരുക്കുന്ന ചീട്ടുകളി മത്സരം മെയ് 18 ന് ശനിയാഴ്ച ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്. തോമസ് ഫെല്ലോഷിപ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.

56 കളി മത്സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിനു ട്രോഫിയും, ക്യാഷ് അവാര്‍ഡും ($ 1000, $750, $500), 28 കളി മത്സരത്തില്‍ ഒന്നും, രണ്ടും സ്ഥാനം ലഭിക്കുന്ന ടീമിനു ട്രോഫിയും, ക്യാഷ് അവാര്‍ഡും ($500, $ 300 ) എന്നീ ക്രമത്തിലും ലഭിക്കുന്നതാണ്.

ബുദ്ധിയും തന്ത്രവും ഭാഗ്യവും മാറ്റുരക്കുന്ന ഈ ചീട്ടുകളി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മെയ് 11 നു മുമ്പായി 56 ഗെയിമിന് 75 ഡോളറും, 28 ഗെയിമിന് 30 ഡോളര്‍ വീതവും (ഓരോ കളിക്കാരനും) രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി ടീമുകളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.

വിവിധ മലയാളി സംഘടനകളുടെ കൂട്ടായ്മ, ആരോഗ്യകരമായ മത്സരങ്ങളിലൂടെ കലാകായിക ശേഷി വികസിപ്പിക്കുക, അതുവഴി പൊതുവായ വിഷയങ്ങളിലുള്ള കൂട്ടായ ആശയവിനിമയം സാധ്യമാക്കുക തുടങ്ങിയവയാണ് ഇതുപോലുള്ള മത്സരങ്ങളിലൂടെ ജെ.എഫ് ലക്ഷ്യമിടുന്നത്.

മത്സരങ്ങള്‍ 2018 മെയ് 11 ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ രാത്രി 11 മണി വരെ സോമര്‍സെറ്റ് ഫെല്ലോഷിപ് ഹാളില്‍ വെച്ച് (508 Elizabeth Avenue, Somerset, New Jersey 08873 ) നടത്തപ്പെടുന്നു. രജിസ്‌ട്രേഷന്‍ കൃത്യം 8 മണിക്ക് തന്നെ ആരംഭിക്കും.

ഇതിലേക്ക് അമേരിക്കയിലെ പതിനെട്ട് വയസിനു മുകളിലുള്ള എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാവുന്നതാണ്.
മത്സരാര്‍ത്ഥികള്‍ക്ക് ബ്രേക്ഫാസ്‌റ്, ലഞ്ചു, ഡിന്നര്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

തീയതി : 18 മെയ് , 2019 (ശനിയാഴ്ച)
സമയം : രാവിലെ 8 മുതല്‍ വൈകിട്ട് 11 വരെ
സ്ഥലം : 508 എലിസബത്ത് അവന്യു, സോമര്‍സെറ്റ്, ന്യൂജേഴ്‌സി 08873

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് ചാമക്കാല 732 861 5052, സണ്ണി വാളിയപ്ലാക്കല്‍ 908 966 3701.

രജിസ്‌ട്രേഷനായി ഈ ലിങ്ക് സന്ദര്‍ശിക്കുക: https://tinyurl.coms/yro56-2019

Print Friendly, PDF & Email

Related posts

Leave a Comment