രണ്ടാമത് കിംഗ്സ് ചാമ്പ്യന്‍സ് ട്രോഫി ന്യുജേഴ്സിയില്‍

kct1അന്താരാഷ്ട്ര താരങ്ങള്‍ പങ്കെടുക്കുന്ന രണ്ടാമത് കിംഗ്സ് ചാമ്പ്യന്‍സ് ട്രോഫി ന്യുജേഴ്സിയില്‍ മെയ് 25 26 27 തീയതികളില്‍ നടക്കും. അമേരിക്കക്ക് വേണ്ടി കളിച്ചവര്‍ ഉള്‍പ്പടെ നിരവധി പ്രൊഫഷണല്‍ താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച തായി ക്യാപ്റ്റന്‍ അലക്സ് ചിലമ്പട്ടശ്ശേരില്‍ അറിയിച്ചു.

മെയ് 26, 27 28 തിയതികളിൽ നടക്കുന്ന ടൂർണമെന്റിൽ അമേരിക്കയിലെ എട്ട് പ്രഫഷണൽ ടീമുകൾ ബാറ്റേന്തും . പ്രത്യേകം തയ്യാറാക്കിയ ന്യൂജേഴ്‌സിയിലെ കായിക പ്രേമികളുടെ പ്രിയപ്പെട്ട ഗ്രൌണ്ടുകളിലായിരിക്കും മത്സരം നടക്കുന്നത്.

4 വർഷം മുൻപ് 2015ൽ ആണ് കിംഗ്സ് ക്രിക്കറ്റ് ക്ലബ് തുടങ്ങിയത്. രാജ്യത്തെ മലയാളികളുടെയും ക്രിക്കറ്റിനെ സ്നേഹിക്കുന്ന എല്ലാവരുടെയും ആവേശമാണ് കിംഗ്സ് ക്രിക്കറ്റ് ക്ലബിന്റെ കിംഗ്സ് ചാമ്പ്യന്‍സ് ട്രോഫി ടൂർണമെന്റിന്റ പ്രചോദനം. കിംഗ്സിന്റെ ആദ്യ ചാമ്പ്യന്‍ സ് ട്രോഫിക്ക് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള ടിമുകള്‍ പങ്കെടുത്തിരുന്നു. വളരെ പ്രൊഫഷണല്‍ രീതിയില്‍ സം ഘടിപ്പിച്ച ടൂര്‍ണമെന്റിന്‍ വന്‍ ജനപങ്കാളിത്തവും ഉണ്ടായിരുന്നു പ്രത്യേകം തയാറാക്കിയ പിച്ചിൽ നടക്കുന്ന മത്സരങ്ങൾ കാണാൻ എല്ലാ ക്രിക്കറ്റ് പ്രേമികളേയും ഈ കായിക മാമാങ്കത്തിലേക്കു സാദരം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് : അലക്സ് ജോൺ 908-313-6121

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News