യുവതലമുറയ്ക്കു വഴികാട്ടിയായി അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്‍ (അമ്മ)

575158_102272689939491_2042967435_nഅറ്റ്‌ലാന്റ: ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന നമ്മുടെ കുട്ടികള്‍ക്കു ഉപരിപഠനത്തിനായി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനായി ഒരു വിദ്യാഭ്യാസ സെമിനാര്‍ ഫെബ്രുവരി ഇരുപത്തി മൂന്നിന് നടത്തുവാന്‍ തീരുമാനിച്ചുകൊണ്ട് മറ്റു അസ്സോസ്സിയേഷനുകള്‍ക്കു മാതൃകയാവുകയാണ് അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്‍ (അമ്മ).

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിയുന്നതോടെ എഴുപതു ശതമാനം കുട്ടികളും കലാപരവും കായികപരവുമായ കാര്യങ്ങളില്‍ നിന്നും അകന്നു പോകുന്നതായിട്ടാണു കണ്ടുവരുന്നത് എന്ന് പ്രസിഡന്റ് റെജി ചെറിയാന്‍ അറിയിച്ചു. എന്നാല്‍, ഇതേ സമയം ഇതിനു വേണ്ടി തുടര്‍വിദ്യാഭ്യാസത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനുള്ള ഒരു വേദിയും ആരും ഒരുക്കിക്കൊടുക്കുന്നതായും കാണുന്നില്ല. അതിനുവേണ്ടി അമ്മ അസ്സോസിയേഷന്‍ പുതിയൊരു ഉദ്യമത്തിന് തുടക്കം കുറിയ്കുകയാണ്. ഈ വിഷയം യൂത്ത് കമ്മറ്റി കണ്‍വീനര്‍ ജെന്‍സന്‍ ബിനോജി കമ്മറ്റിയില്‍ അവതരിപ്പിച്ചപ്പോള്‍ കമ്മറ്റി ഒന്നടങ്കം ഇതു നടത്തുവാനായി തീരുമാനിക്കുകയായിരുന്നു.

കമ്മറ്റി അംഗങ്ങളായ ഷാനു പ്രകാശ്, ജിത്തു വിനോയ് എന്നിവര്‍ നെതൃത്വം നല്‍കുന്ന ഈ പഠനശിബിരത്തിലേയ്ക്കു അന്‍പതില്‍ പരം കുട്ടികള്‍ റെജിസ്റ്റര്‍ ചെയ്യുകയുണ്ടായി. കൂടുതല്‍ കുട്ടികള്‍ ഈ വിഷയത്തില്‍ സഹകരിക്കാമെന്ന് അസോസിയേഷനെ താല്പര്യം അറിയിച്ചിട്ടുണ്ട്. വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുമുള്ള പ്രമുഖ അദ്ധ്യാപകരായ ഡോ. ജേക്കബ് ചാക്കോ, ഡോ. അജയ് മാല്ല്യാ, ഡോ. രാമകൃഷ്ണ മേനോന്‍, ഡോ. മിര്‍സ മുര്‍ത്താസ, ഡോ. ലിനു ചാണ്ടി, അഡ്വക്കേറ്റ് രമേഷ് സിക്കല്‍ എന്നിവര്‍ നേത്രുത്വം നല്‍കുന്ന സെമിനാര്‍ ഉച്ചയ്ക്കു പന്ത്രണ്ട് മണിയ്ക്കു ആരംഭിക്കും. കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസപരമായ സംശയങ്ങള്‍ക്കും, ചോദ്യങ്ങള്‍ക്കും ഉത്തരവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുക എന്നതാണു ഈ സെമിനാറിന്റെ മുഖ്യമായ ഉദ്ദേശം.

ന്യൂ ജേഴ്‌സിയിലേ പ്രമുഖ ബിസ്സിനസ്സുകാരനും തോമസ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയുമായ ജോജി തോമസ് ബിസിനസ് സെമിനാര്‍ ഉദ്ഘാടന ചെയ്തു സംസാരിയ്ക്കും. തന്റെ കോളേജ് വിദ്യാഭ്യാസ കാലത്ത് താന്‍ കണ്ടെത്തിയ സുഹൃത്തുക്കളും, താന്‍ നടന്ന വഴികളും, അവയില്‍ നിന്നുണ്ടായ ജീവിതാനുഭവങ്ങളും സാക്ഷ്യപ്പെടുത്തുകയാണ് ജോജി തോമസ്. ഇതു ബിസിനസ്സ് രംഗത്തെ സംബന്ധിച്ചുള്ള പ്രയോഗിക പരിജ്ഞാനങ്ങളുടെ കലവറ നമ്മുടെ കുട്ടികള്‍ക്കു നല്‍കും എന്നാണു കമ്മറ്റിയുടെ പ്രതീക്ഷ. അമ്മയുടെ ഈ പുതിയ സംരംഭത്തിലേയ്ക്ക് എല്ലാ മാതാപിതാക്കളുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.

Career Poster 3

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News