ഡല്‍ഹി കരോള്‍ബാഗ് ഹോട്ടലിലെ തീപിടിത്തത്തില്‍ മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ഇന്നെത്തിക്കും

delhi-fire2ന്യൂഡല്‍ഹി: കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയിലെത്തിക്കും. മൃതദേഹങ്ങള്‍ പെട്ടന്ന് നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

ചോറ്റാനിക്കര സ്വദേശികളായ നളിനിയമ്മ, മക്കളായ വിദ്യാസാഗര്‍, ജയശ്രീ എന്നിവരാണ് ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികള്‍. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ പതിമൂന്നംഗ സംഘത്തിലെ അംഗങ്ങളായിരുന്നു ഇവര്‍.

ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം; 200 കുടിലുകള്‍ കത്തിനശിച്ചു

hut-fireന്യൂഡല്‍ഹി: കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ ഡല്‍ഹിയില്‍ വീണ്ടും വന്‍ തീപിടിത്തം. പശ്ചിംപുരിയിലെ ചേരിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തതില്‍ 200ലധികം കുടിലുകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് അഗ്‌നിബാധയുണ്ടായത്. ഒന്നേകാലോടെ സ്ഥലത്തെത്തിയ 28 അഗ്‌നിശമന സേന യൂണിറ്റുകള്‍ തീ നിയന്ത്രണ വിധേയമാക്കി.

അഗ്‌നിബാധയില്‍ ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. തീ പടര്‍ന്ന് തുടങ്ങിയപ്പോള്‍ തന്നെ ആളുകള്‍ ഇറങ്ങിയോടിയത് വന്‍ ദുരന്തം ഒഴിവാക്കി. ഇന്നലെ പുലര്‍ച്ചെ കരോള്‍ ബാഗിലുണ്ടായ തീ പിടുത്തത്തില്‍ മൂന്ന് മലയാളികളടക്കം പതിനേഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment