എസ് രാജേന്ദ്രന്‍ എംഎല്‍എ ഭൂമി കയ്യേറിയെന്ന് സംശയം; വിശദമായ പരിശോധന വേണമെന്ന് വില്ലേജ് ഓഫീസര്‍

renu-raj-1ഇടുക്കി: എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ മൂന്നാര്‍ ഇക്കാ നഗറിലുള്ള ഭൂമി കയ്യേറിയതാണോയെന്ന് പരിശോധിക്കണമെന്ന് മൂന്നാര്‍ വില്ലേജ് ഓഫീസര്‍. വിശദമായ പരിശോധന വേണമെന്നുള്ള റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ സബ് കളക്ടര്‍ രേണു രാജിന് കൈമാറി. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തിയതിന് ശേഷം തുടര്‍നടപടിയെടുക്കുമെന്ന് സബ് കളക്ടര്‍ അറിയിച്ചു.

എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ വീടിനോട് ചേര്‍ന്നു കിടക്കുന്ന ഭൂമിയാണ് അനധികൃതമായി കയ്യേറിയതാണോയെന്ന സംശയത്തിന്റെ നിഴലിലുള്ളത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിക്കുന്ന രേഖകള്‍ ഇല്ല. ഇവിടെ കയ്യേറ്റവും അനധികൃത നിര്‍മ്മാണവും സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്നാണ് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെടുന്നത്. കെഎസ്ഇബിയുടെ ഭൂമിയാണ് ഇതെന്ന സംശയവും വില്ലേജ് ഓഫീസര്‍ പങ്കുവയ്ക്കുന്നു.

നിര്‍മ്മാണത്തിനായി മണ്ണ് കൊണ്ടുവന്ന സ്ഥലത്തെക്കുറിച്ചും പരിശോധന വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. മൂന്നാറിലെ മറ്റൊരു സിപിഎം നേതാവായ ലക്ഷ്മണന്‍ കൈവശം വച്ചിരുന്ന ഭൂമിയില്‍ നിന്നായിരുന്നു നിര്‍മ്മാണത്തിനായി മണ്ണ് കൊണ്ട് വന്നത്. അതേ സമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഭൂമിയുടെ സര്‍വ്വേ അടക്കമുള്ള കാര്യങ്ങള്‍ തിടുക്കപ്പെട്ട് വേണ്ടെന്നാണ് റവന്യു വകുപ്പിന്റെ തീരുമാനം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment