റഫാല്‍ ഇടപാടില്‍ മോദിക്ക് കുരുക്ക് മുറുകുന്നു; കൂടുതല്‍ തെളിവുകളുമായി ദ ഹിന്ദു

maxresdefaultറഫാല്‍ ഇടപാടില്‍ പുറത്തുവന്ന പുതിയ വെളിപ്പെടത്തലുകള്‍ മോദിയെ കൂടുതല്‍ കുരുക്കിലേക്കും കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്യുമെന്ന് ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ വ്യവസ്ഥകള്‍ മുന്‍കരാറിനേക്കാള്‍ മോശമെന്ന് ഇന്ത്യന്‍ ചര്‍ച്ചാസംഘത്തിലെ മൂന്ന് അംഗങ്ങള്‍ രേഖാമൂലം അറിയിച്ചതിന് തെളിവ്. പുതിയ കരാറിലെ വ്യവസ്ഥകള്‍ മുന്‍കരാറിനേക്കാള്‍ മോശമെന്ന് പ്രതിനിധികള്‍ അറിയിച്ചിരുന്നു. ഏഴംഗ ഇന്ത്യന്‍ സംഘത്തിലെ മൂന്ന് പേരാണ് കടുത്ത ആശങ്ക വ്യക്തമാക്കിയത്.

കരാര്‍ ലാഭകരമെന്നും വിമാനങ്ങള്‍ വേഗത്തില്‍ ലഭിക്കുമെന്നുള്ള മോദി സര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് രേഖകള്‍. കരാര്‍ ഒപ്പിടുന്നതിന് മൂന്ന് മാസം മുന്‍പെഴുതിയ എട്ട് പേജുള്ള കുറിപ്പിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു.

മോഡി സര്‍ക്കാരിന്റെ റാഫേല്‍ കരാര്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തെ കരാറിനേക്കാള്‍ ഗുണകരമായിരുന്നിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള ആശങ്ക കരാര്‍ ചര്‍ച്ചകള്‍ക്കുണ്ടായിരുന്ന ഏഴംഗ ഇന്ത്യന്‍ സംഘത്തിലെ മൂന്ന് പേര്‍ അറിയിച്ചിരുന്നതായി ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ മന്ത്രാലയത്തിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ദസോയില്‍ നിന്ന് 36 വിമാനങ്ങള്‍ വാങ്ങുന്ന കരാറില്‍ അതൃപ്തി അറിയിച്ചിരുന്നത്. അത് അറിയിച്ചു കൊണ്ട് അവരെഴുതിയ എട്ടു പേജുള്ള വിയോജനക്കുറിപ്പും ‘ദ ഹിന്ദു’ പുറത്തുവിട്ടു.

ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന ഇന്ത്യന്‍ കോസ്റ്റ് അക്കൗണ്ടിംഗ് സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ എംപി സിംഗ്, വ്യോമയാന മന്ത്രാലയത്തിലെ ഫൈനാന്‍ഷ്യല്‍ മാനേജറായ എആര്‍ സ്യൂള്‍, ജോയിന്റ് സെക്രട്ടറിയായ രാജീവ് വര്‍മ എന്നിവരായിരുന്നു എതിര്‍പ്പറിയിച്ചുകൊണ്ട് കത്തെഴുതിയിരുന്നത്.

ആദ്യ കരാറില്‍ പറഞ്ഞിരുന്നതിനേക്കാള്‍ കൂടുതല്‍ സമയമാണ് പുതിയ കരാറില്‍ നിശ്ചയിച്ചിരുന്നതെന്നും കത്തില്‍ പറയുന്നു. പുതിയ കരാര്‍ ലാഭകരമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു വാദം കൂടിയാണ് പുതിയ വെളിപ്പെടുത്തലിലൂടെ പൊളിയുന്നത്. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത് പുതിയ കരാര്‍ ആദ്യ കരാറിനേക്കാള്‍ പണത്തിന്റെ കാര്യത്തിലും സമയത്തിന്റെ കാര്യത്തിലും ലാഭകരമാണെന്നായിരുന്നു. ഫ്രഞ്ച് സര്‍ക്കാരിന്റെയോ ബാങ്കിന്റെയോ ഗ്യാരണ്ടിയില്ലാതെ കരാറിലേര്‍പ്പെടുന്നതിനെയും ഇവര്‍ എതിര്‍ത്തിരുന്നു.

ചര്‍ച്ചയ്ക്കായെത്തിയ ഇന്ത്യന്‍ സംഘത്തിനോട് ഘട്ടം ഘട്ടമായി വില ഉയര്‍ത്തുകയാണ് കമ്പനി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിരുന്നതെന്നും, വിമാനങ്ങള്‍ കൈമാറ്റം ചെയ്യാമെന്നറിയിച്ച കാലാവധി നീണ്ടതാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

മുന്‍പും റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് മോഡി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ ‘ദ ഹിന്ദു’ നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കരാറുമായി ബന്ധപ്പെട്ട് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ഇടപെടല്‍ നടത്തിയെന്ന് പ്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പരാതി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ കരാറിലെ അനവധി കാര്യങ്ങള്‍ മറച്ചു വെച്ചുവെന്ന് ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കാതിരിക്കെയാണ് വീണ്ടും ‘ദ ഹിന്ദു’വിന്റെ പുതിയ വെളിപ്പെടുത്തല്‍.

H1H2H3H4H5H6H7H8

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment