കബളിപ്പിക്കലും വീമ്പിളക്കലുമാണ് മോദി സര്‍ക്കാരിന്റെ സിദ്ധാന്തം; രൂക്ഷവിമര്‍ശനവുമായി സോണിയ

asdന്യൂഡല്‍ഹി: റഫാല്‍ വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. മോദി ഇന്ത്യന്‍ ജനതയെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. കബളിപ്പിക്കലും വീമ്പിളക്കലും ഭീഷണിപ്പെടുത്തലുമാണ് മോദി സര്‍ക്കാരിന്റെ സിദ്ധാന്തമെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചു.

റഫാല്‍ വിഷയത്തില്‍ യാതൊരു ലജ്ജയില്ലാതെ മോദി നുണ പറയുകയാണ്. മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. മോദിയുടെ അഞ്ച് വര്‍ഷത്തെ ദുര്‍ഭരണം സമൂഹത്തെ ക്ഷീണിപ്പിച്ചുവെന്നും സോണിയ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു സോണിയാ ഗാന്ധിയുടെ വിമര്‍ശനം.

പാര്‍ട്ടി യോഗത്തിന് ശേഷം പാര്‍ലമെന്റിന് പുറത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. റഫാലില്‍ മോദി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സഭയുടെ മേശപ്പുറത്ത് വച്ചു. രാജ്യസഭയില്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ലോക്‌സഭ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 12 മണി വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോകസഭയിലും ഇന്ന് തന്നെ സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കും

റഫേല്‍ ഇടപാടില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട പാര്‍ലമെന്റിന് മുന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. റഫേല്‍ വിമാന വിലയും വേഗത്തിലുളള ലഭ്യതയുമാണ് മോഡി നേട്ടമായി പറഞ്ഞത്. രണ്ടും ശരിയല്ലെന്ന് തെളിഞ്ഞെന്ന് രാഹുല്‍ പറഞ്ഞു. ദ ഹിന്ദു പത്രം ഇന്ന് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. റഫേലും തൊഴിലില്ലായ്മയും മുഖ്യ പ്രചാരണ വിഷയമാക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

റഫേലില്‍ കേന്ദ്രസര്‍ക്കാരിനെ ന്യായീകരിച്ച് സിഎജി റിപ്പോര്‍ട്ട്

റഫേല്‍ കരാറില്‍ കേന്ദ്രസര്‍ക്കാരെ ന്യായീകരിച്ച് സിഎജി റിപ്പോര്‍ട്ട്. റഫേല്‍ വിമാനങ്ങളുടെ അന്തിമ വില സംബന്ധിച്ച് മൗനം പാലിച്ചാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വാദങ്ങളെ ഖണ്ഡിക്കാതെയാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

യുപിഎ സര്‍ക്കാര്‍ ഒപ്പിട്ട കരാറിനെക്കാല്‍ 2.86 ശതമാനം കുറവാണ് എന്‍ഡിഎ സര്‍ക്കാര്‍ ഒപ്പിട്ട കരാറിലെ വിലയെന്ന് സിഎജി പറയുന്നു. വില 9 ശതമാനം കുറഞ്ഞെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. 2007ലെയും 2006 ലെയും കരാറുകള്‍ താരതമ്മ്യം ചെയ്തു. വിമാനത്തിന്റെ അടിസ്ഥാന വിലയില്‍ മാറ്റമില്ല. വിമാനത്തിന്റെ അന്തിമ വില റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

സോവറിന്‍ ഗ്യാരണ്ടി ലഭ്യമാക്കാത്തതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ വിമര്‍ശനമില്ല. റഫേലിനെക്കാളും കുറഞ്ഞ വില മറ്റ് കമ്പനികള്‍ വാഗ്ദാനം ചെയ്തില്ല. പുതിയ കരാറിലൂടെ വേഗത്തില്‍ വിമാനങ്ങള്‍ ലഭ്യമാകും. ഫ്രാന്‍സില്‍ നിര്‍മ്മിച്ച് ലഭ്യമാക്കുന്ന വിമാനങ്ങളില്‍ വില വിത്യാസമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിഎജി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ നേരത്തെ വ്യ്ക്തമാക്കിയിരുന്നു. സിഎജി രാജീവ് മെഹ്ര്‍ഷി റഫേല്‍ കരാര്‍ ഒപ്പുവെയ്ക്കുന്ന സമയത്ത് ഫിനാന്‍സ് സെക്രട്ടറി ആയിരുന്നതാണ് ഇതിന് കാരണം.

Print Friendly, PDF & Email

Related News

Leave a Comment