Flash News

ഇന്നത്തെ നക്ഷത്ര ഫലം (13 ഫെബ്രുവരി 2019)

February 13, 2019

13_12_2017_13_05_41_6ce62f5ea24f54b087f23fa5aef63299_8v9gmn5lxcഅശ്വതി : പുതിയ നിയമനങ്ങള്‍ നിര്‍ത്തിവെക്കും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കും.

ഭരണി : സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി അന്യരെ ഉപദ്രവിക്കരുത്. വിശ്വസ്തരായ പ്രധാന ഉദ്യോഗസ്ഥരെ കൂടുതല്‍ സൂക്ഷിക്കണം. സദുദേശപ്രവര്‍ത്തനങ്ങള്‍ വിപരീതമായിത്തീരും.

കാര്‍ത്തിക : വ്യവസ്ഥകള്‍ പാലിക്കാത്ത ജോലിക്കാരെ പിരിച്ചുവിടും. ഉദ്യോഗത്തിനോ ടനുബന്ധമായി ഉപരിപഠനത്തിനു ചേരും. ഔദ്യോഗികമായി അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കുവാന്‍ നിയമസഹായം തേടും.

രോഹിണി : സൗമ്യസമീപനത്താല്‍ പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും. അ വ്യക്തമായ പണമിടപാടില്‍ നിന്നു പിന്മാറും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ ചെയ്തു തീര്‍ക്കും. ആശയവിനിമയങ്ങളില്‍ ശ്രദ്ധിക്കണം.

മകയിരം : കൂട്ടുകച്ചവടത്തില്‍ നിന്നും പിന്മാറും. പ്രയത്നങ്ങള്‍ക്ക് ഫലം കുറയും. ഒന്നും പൂര്‍ണ്ണതയുണ്ടാവുകയില്ല. അവസരവാദം കുടുംബകലഹത്തിനു വഴിയൊരുക്കും. കടം കൊടുക്കരുത്, ജാമ്യം നില്‍ക്കരുത്.

തിരുവാതിര : വിദേശ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. കുടുംബസമേതം വി ദേശയാത്രക്ക് അനുമതിക്ക് അപേക്ഷ നല്‍കും. ധര്‍മ്മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സര്‍വ്വാത്മനാസഹകരിക്കും.

പുണര്‍തം : സുരക്ഷിതമായ വ്യാപാരത്തില്‍ പണം മുടക്കും. സൗഖ്യവും സമാധാനവും ദാമ്പത്യഐക്യവും കുടുംബത്തിലുണ്ടാകും. സൗമ്യസമീപനം സര്‍വ്വകാര്യവിജയത്തിനു വഴിയൊരുക്കും.

പൂയ്യം : ശത്രുതാ മനോഭാവത്തിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും. സഹൃദയസദസ്സില്‍ പങ്കെടുക്കുവാനവസരമുണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധി ക്കും.

ആയില്യം : അഗ്നി, ആയുധം, ധനം, വാഹനം തുടങ്ങിയവ  ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം. ചികിത്സക്ക് കൂടുതല്‍ പണം ചെലവാകും.  ബാദ്ധ്യതകള്‍ തീര്‍ ക്കുവാന്‍ ഭൂമിവില്ക്കുവാന്‍ ധാരണയാകും.

മകം : പുത്രന്‍റെ ആഗ്രഹപ്രകാരം ഗൃഹനിര്‍മ്മാണത്തിനു ഭൂമിവാങ്ങും. സ്വതന്ത്രചിന്തകള്‍ക്കായി ഗ്രാമപ്രദേശത്തേക്ക് താമസം മാറ്റും. അവധിയെടുത്ത് ആരാധനാലയദര്‍ശനം നടത്തുവാനിടവരും. ആത്മവിശ്വാസവും കാര്യനിര്‍വ്വഹണശക്തിയും വര്‍ദ്ധിക്കും.

പൂരം : വിദേശയാത്രാനുമതി ലഭിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ ഭൂമി വില്കുവാന്‍ തയ്യാറാകും. പുതിയ തൊഴിലവസരങ്ങള്‍ വന്നുചേരും. വര്‍ദ്ധിച്ചുവരുന്ന
ചുമതലകള്‍ ഏറ്റെടുക്കും.

ഉത്രം : കൂടുതല്‍ പണം കൊടുത്ത് മറ്റൊരു പാഠ്യപദ്ധതിക്കു ചേരും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. പുതിയ കരാറുജോലിക ള്‍ ഏറ്റെടുക്കും.

അത്തം : വിട്ടുവീഴ്ചാ മനോഭാവത്താല്‍ ദാമ്പത്യസൗഖ്യമുണ്ടാകും. പരിഭ്രമം ഉപേക്ഷി ക്കണം. കടം കൊടുത്ത സംഖ്യക്ക് രേഖകള്‍ വാങ്ങണം. ചെലവ് വര്‍ദ്ധിക്കും.

ചിത്ര : ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹസാഫല്യമുണ്ടാകും. മനസ്സംതൃപ് തിയുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. പുതിയ പ്രവര്‍ത്തനമേഖലകളെപ്പറ്റി ധാരണയാകും. കാര്യനിര്‍വ്വഹണശക്തി വര്‍ദ്ധിക്കും.

ചോതി : മാതാവിന് അസുഖം വര്‍ദ്ധിക്കും. ഉദ്ദേശിച്ച വില ലഭിച്ചതിനാല്‍ ഭൂമിവില്ക്കു വാന്‍ തയ്യാറാകും. വഞ്ചനില്‍ അകപ്പെടാതെ സൂക്ഷിക്കണം. ഓര്‍മ്മശക്തി കുറയും. മിഥ്യാഭ്രമം ഉണ്ടാകും.

വിശാഖം : പുതിയ ഭരണസംവിധാനം ഏറ്റെടുക്കും. ആഗ്രഹങ്ങള്‍ സഫലമാകും. ചികിത്സഫലിക്കും. ചര്‍ച്ചകള്‍ വിജയിക്കും. വ്യവസ്ഥകള്‍ പാലിക്കും. കുടുംബത്തില്‍ സമാധാനമുണ്ടാകും.

അനിഴം : അവ്യക്തമായ പണമിടപാടില്‍ നിന്നും പിന്മാറും. കര്‍മ്മമേഖലയില്‍ പുതിയ ആശയങ്ങള്‍ ഉത്ഭവിക്കും. പണം കടം കൊടുക്കരുത്. ജാമ്യം നില്‍ക്കരുത്. സഹോദര സുഹൃത് സഹായമുണ്ടാകും.

തൃക്കേട്ട : അപ്രതീക്ഷിതമായി സ്ഥാനക്കയറ്റമുണ്ടാകും. ഗൗരവമായ വിഷയങ്ങള്‍ ലാഘവത്തോടുകൂടി ലക്ഷ്യപ്രാപ്തിയിലെത്തിക്കും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. ഔദ്യോഗികമായി യാത്രവേണ്ടിവരും.

മൂലം : പരിസരവാസികളുടെ ഉപദ്രവത്താല്‍ മാറിതാമസിക്കും. അനാവശ്യമായ ആധി ഒഴിവാക്കണം. ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കും. അവ്യക്തമായ പണമിടപാടില്‍ നിന്നും പിന്മാറും.

പൂരാടം : വിട്ടുമാറാത്ത അസുഖത്തിന് ആയുര്‍വ്വേദ-പ്രകൃതിചികിത്സകള്‍ തുടങ്ങും. ഊ ഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രം ലഭിക്കും.

ഉത്രാടം : നല്ലകാര്യങ്ങള്‍ക്ക് പൊതുജന പിന്തുണ ലഭിക്കും. ക്രയവിക്രയങ്ങളില്‍ സജീവമാകും. സുതാര്യതയുള്ള പ്രവര്‍ത്തനങ്ങളാല്‍ അപകീര്‍ത്തി ഒഴിവാകും.

തിരുവോണം : അസുഖങ്ങളാല്‍ വിദേശയാത്രമാറ്റിവെക്കും. ഉത്തരവാദിത്ത്വങ്ങള്‍ ഏ റ്റെടുക്കും. മനസ്സംതൃപ്തിതോന്നും. വ്യവസ്ഥകള്‍ പാലിക്കും. സുപരിചിതമായ മേഖലകളില്‍ പണം മുടക്കും.

അവിട്ടം : പുതിയ ഉദ്യോഗാവസരം വന്നുചേരും. വരവ് വര്‍ദ്ധിക്കും. സന്താനസൗഖ്യമുണ്ടാകും. ആഗ്രഹങ്ങള്‍ സഫലമാകും. വിജ്ഞാനങ്ങള്‍ പങ്കുവെക്കുവാനവസരമു ണ്ടാകും.

ചതയം : കുടുംബത്തിലെ അനൈക്യതകളാല്‍ മാറിതാമസിക്കും. ഉപകാരം ചെയ്തു കൊടുത്തവരില്‍ നിന്നും വിപരീതപ്രതികരണങ്ങള്‍ വന്നുചേരും. ബന്ധുവിന്‍റെ അകാല വിയോഗത്തില്‍ അതീവദുഃഖമനുഭവപ്പെടും.

പൂരോരുട്ടാതി : സ്ഥലകാലബോധമില്ലാത്തെ സംസാരിച്ചാല്‍ അബദ്ധമാകും. വര്‍ഷങ്ങള്‍ക്കു മുമ്പ് ജാമ്യം നിന്ന വകയില്‍ പണം കൊടുക്കേണ്ടതായിവരും. സ്വസ്ഥത കുറയും.

ഉത്രട്ടാതി : ഗൃഹനിര്‍മ്മാണം പുനരാരംഭിക്കും. ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ പ രിഗണിക്കും. സമ്മാനപദ്ധതികളില്‍ വിജയിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും.

രേവതി : പുത്രപൗത്രാദികളോടൊപ്പം താമസിക്കുവാന്‍ വിദേശയാത്ര പുറപ്പെടും. സ്വ യംഭരണാധികാരം ലഭിക്കും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. പൊതുവേദിയി ല്‍ ആശംസകള്‍ കേള്‍ക്കുവാനിടവരും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top