
മാധ്യമം ഹെല്‍ത്ത് കെയര്‍ ട്രസ്റ്റിലേക്ക് ടാലന്റ് പബ്ലിക് സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച സഹായധന തുകയുടെ ചെക്ക് നുസ്റത്തുല്‍ അനാം ട്രസ്റ്റ് ചെയര്മാന് അനസ് അബ്ദുല്‍ ഖാദര്‍ മാധ്യമം സര്‍ക്കുലേഷന്‍ മാനേജര്‍ മുഹമ്മദ് ഹാരിസിന് കൈമാറുന്നു
ദോഹ: സമൂഹത്തിലെ അശരണരായവരുടെ ആരോഗ്യ സംരക്ഷണത്തിന് പിന്തുണയുമായി ടാലന്റ് പബ്ലിക് സ്ക്കൂള് രംഗത്ത്. വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച സഹായധന തുകയുടെ ചെക്ക് നുസ്റത്തുല്‍ അനാം ട്രസ്റ്റ് ചെയര്മാന് അനസ് അബ്ദുല്‍ ഖാദര്‍ മാധ്യമം സര്‍ക്കുലേഷന്‍ മാനേജര്‍ മുഹമ്മദ് ഹാരിസിന് കൈമാറി. വിദ്യാര്‍ത്ഥികളുടെ, ദു:ഖിതരോടുള്ള സഹഭാവത്തിന് മുഹമ്മദ് ഹാരിസ് സന്തോഷം പ്രകടിപ്പിച്ച് സംസാരിച്ചു. സ്ക്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഹെല്‍ത്ത്കെയര്‍ പ്രതിനിധി അബ്ദുള്ള സന്നിഹിതനായിരുന്നു.
ഏറ്റവും കൂടുതല്‍ ധനം സമാഹരിച്ച അധ്യാപിക ശാഹിദ ടീച്ചര്‍, വിദ്യാര്‍ത്ഥികളായ ഇഷാന് അമീന്, റിഷ, ബസം ബഷീര്‍ എന്നിവര്‍ക്ക് മുഹമ്മദ് ഹാരിസ് ഉപഹാരം നല്കി. അബ്ദുല്‍ ഗഫൂര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക് സ്വാഗതവും എജ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ് എസ്.എം അബ്ദുല്ല നന്ദിയും പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply