ജോയി ചെമ്മാച്ചേലിന്റെ നിര്യാണം അമേരിക്കന്‍ മലയാളി സമൂഹത്തിന് തീരാനഷ്ടം: മാധവന്‍ ബി നായര്‍

Joy chemma1നടനും, സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന ജോയി ചെമ്മാച്ചേലിന്റെ നിര്യാണം അമേരിക്കന്‍ മലയാളി സമൂഹത്തിന് തീരാനഷ്ടമാണെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ അഭിപ്രായപ്പെട്ടു. ഫൊക്കാനാ വൈസ് പ്രസിഡന്റായി കാനഡാ കണ്‍വന്‍ഷനില്‍ സജീവ സാന്നിദ്ധ്യമായിരുന്ന സഹപ്രവര്‍ത്തകനെ ഓര്‍മ്മിക്കുന്നു. മലയാളി സമൂഹത്തിന് തന്നെ മാതൃകയാക്കാവുന്ന സംഘാടക മികവുള്ള വ്യക്തിത്വമായിരുന്നു ജോയി ചെമ്മാച്ചേലിന്റേത്. ഏറ്റെടുക്കുന്ന ഏതൊരു ജോലിയും കൃത്യതയോടെ നടപ്പില്‍ വരുത്തുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമാണ്. ഫൊക്കാനയുടെ വളര്‍ച്ചയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവന രണ്ട് കണ്‍വന്‍ഷനുകളുടെ ചരിത്ര വിജയത്തില്‍ അദ്ദേഹത്തിനുള്ള പങ്കാളിത്തമാണ്. ഫൊക്കാനാ ചിക്കാഗോ കണ്‍വന്‍ഷനും കാനഡാ കണ്‍വന്‍ഷനും.

ചിക്കാഗോ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ കൂടിയായിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്‍വന്‍ഷന്റെ വന്‍ വിജയത്തിന് വഴിതെളിച്ചു. അതുപോലെ തന്നെ കാനഡാ കണ്‍വന്‍ഷനും. ഏത് വിഷയത്തേയും ചിരിച്ചുകൊണ്ട് നേരിട്ട ജോയിയുടെ പുഞ്ചിരിക്കുന്ന മുഖം അമേരിക്കന്‍ മലയാളിയുടെ ഈ തലമുറ ഒരിക്കലും മറക്കാനിടയില്ല. അദ്ദേഹത്തിന്റെ വിയോഗം ചെമ്മാച്ചേല്‍ കുടുംബത്തിന് തീരാനഷ്ടമാണ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും ഫൊക്കാനയുടെ ആദരാജ്ഞലികള്‍ അറിയിക്കുകയും ശവസംസ്കാര ചടങ്ങില്‍ ഫൊക്കാനായുടെ പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മാധവന്‍ ബി നായര്‍ അറിയിച്ചു.

Live Broadcast of  Wake and Funeral Service will Available on Knanayavoice.com and KVTV.com
The following are the link of Live Streams
KVTV     –  KVTVLIVE CHANNEL
Twitter      – https://twitter.com/sajuk6
Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment