പ്രവാസികള്‍ക്ക് വിവാഹ രജിസ്ട്രേഷന്‍ നിര്‍ബ്ബന്ധമാക്കുന്ന ബില്‍ രാജ്യ സഭയില്‍ അവതരിപ്പിച്ചു

suhama-swarajs-tweetന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. ഇതിനായുള്ള ബില്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രവാസികളായ ഇന്ത്യക്കാര്‍ വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടത്തണം.വിവാഹ സമയത്ത് ഇന്ത്യയിലുള്ള പ്രവാസികള്‍ക്കും ഇത് ബാധകമാണ്. അതേസമയം ഇന്ത്യയ്ക്കു പുറത്തുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ എംബസികളില്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിക്കുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി .

അതേസമയം ഈ കാലയളവില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനും കണ്ടുകെട്ടാനുമുള്ള അധികാരം സര്‍ക്കാരിന് ഉണ്ടാകും. ഇന്ത്യയിലെ കോടതികള്‍ക്ക് പ്രവാസികളെ വെബ്‌സൈറ്റില്‍ സമന്‍സ് പ്രസിദ്ധീകരിച്ച് വിളിച്ച് വരുത്താനുള്ള വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ ചൂഷണം തടയുന്നതിന്റെ ഭാഗമായിട്ടാണ് പ്രവാസി വിവാഹങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം കൊണ്ടുവരുന്നത്.

പ്രവാസി ഇന്ത്യക്കാരായ പുരുഷന്മാര്‍ ഇന്ത്യക്കാരിയെയോ പ്രവാസിയായ ഇന്ത്യക്കാരിയെയോ വിവാഹം കഴിക്കുന്ന സന്ദര്‍ഭം വന്നാല്‍ പ്രസ്തുത ബില്ലിലെ വ്യവസ്ഥകള്‍ അവര്‍ക്ക് ബാധകമാകും. ഇന്ത്യക്കാര്‍ തമ്മില്‍ വിദേശത്ത് നടത്തുന്ന വിവാഹവും വിദേശ വിവാഹ നിയമമനുസരിച്ച്‌ ചുമതലപ്പെടുത്തിയിട്ടുള്ള വിവാഹ ഓഫീസര്‍ മുമ്പാകെ 30 ദിവസങ്ങള്‍ക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ബില്‍ നിഷ്‌കര്‍ഷിക്കുന്നത്.

‘ദി രജിസ്ട്രേഷന്‍ ഓഫ് മാര്യേജ് ഓഫ് നോണ്‍-ഇന്ത്യന്‍ ബില്‍ 2019’ എന്നാണ് ബില്‍ അറിയപ്പെടുന്നത്. ഇതനുസരിച്ച്‌ കോടതികള്‍ക്ക് ഈ നിയമം ലംഘിക്കുന്ന എന്‍ആര്‍ഐകളുടെ സ്ഥാവരജംഗമ സ്വത്തുക്കളെല്ലാം പിടിച്ചെടുക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടാകും. എന്‍ആര്‍ഐകള്‍ ആസൂത്രണം ചെയ്യുന്ന വ്യാജ വിവാഹക്കെണിയില്‍ പെട്ട് പോയ ഇന്ത്യന്‍ സ്ത്രീകളുടെ കേസുകള്‍ വേഗത്തില്‍ നീക്കുന്നതിന് പുതിയ ബില്‍ വഴിയൊരുക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment