വാഷിങ്ടണില്‍ മീസെല്‍സ് രോഗം വ്യാപിക്കുന്നു; 53 പേരില്‍ രോഗം സ്ഥിരീകരിച്ചു

Newsimg1_43186861വാഷിങ്ടണ്‍: വാഷിങ്ടണ്‍ സംസ്ഥാനത്ത് മീസെല്‍സ് രോഗം അതിവേഗം വ്യാപിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതുവരെ 53 പേരില്‍ രോഗം സ്ഥിരീകരിച്ചതായി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

രോഗം കണ്ടെത്തിയ 53 പേരില്‍ 47 പേര്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരാണ്. ഇതില്‍ 51 പേര്‍ 18 വയസ്സിലും താഴെയുള്ളവരാണ്.

53 പേര്‍ക്ക് പുറമെ സിയാറ്റില്‍–1, പോര്‍ട്ട്‌ലാന്റ് – 4 , ഒറിഗണ്‍ – 1 എന്നിവിടങ്ങളിലും ഇതേ ലക്ഷണങ്ങളോടെ രോഗികളെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വാഷിങ്ടണ്‍ ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു.

ഇതിനിടയില്‍ സിഡിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഈ വര്‍ഷത്തെ പ്രതിരോധ കുത്തിവയ്പുകളില്‍ 50 ശതമാവും കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നില്ല എന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കേണ്ടതു അത്യന്താപേക്ഷിതമാണെന്നും രോഗം വന്നു ചികിത്സിക്കുന്നതിലും നല്ലതു രോഗം വരാതെ പ്രതിരോധിക്കുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.

Newsimg2_33346823

Print Friendly, PDF & Email

Related posts

Leave a Comment