Flash News

രാഷ്ട്രീയ കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം; മുഖ്യമന്ത്രിയുടെ പരിപാടികള്‍ റദ്ദ് ചെയ്തു

February 18, 2019

Kasargod-murder-750കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കാസര്‍കോട് ജില്ലയില്‍ യുഡിഎഫും ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. വൈകിട്ട് ആറ വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ട തൃശൂരിലെ അഞ്ച് പരിപാടികള്‍ റദ്ദാക്കി. എല്‍ഡിഎഫിന്റെ ജാഥയും ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നത്തെ എസ്എസ്എല്‍സി, പ്ലസ് വണ്‍ മോഡല്‍ പരീക്ഷകളും മാറ്റിയിട്ടുണ്ട്. എംജി, കേരള സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഇടതുമുന്നണിയുടെ ബോര്‍ഡുകളും കൊടികളും തോരണങ്ങളുമെല്ലാം പ്രവര്‍ത്തകര്‍ നശിപ്പിച്ചു. മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശി. സംഘര്‍ഷം വ്യാപകമാകാതിരിക്കാന്‍ പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.

പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷും ശരത് ലാലുവുമാണ് ഇന്നലെ കൊല്ലപ്പെട്ടത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. കല്ലിയോട് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കൃപേഷും ശരത് ലാലും. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ കാറില്‍ എത്തിയ സംഘം ആക്രമിച്ചു. നെഞ്ചിലും അരയ്ക്ക് താഴെയും ഇരുവര്‍ക്കും വെട്ടേറ്റു. കൃപേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വഴിയോരത്തെ കുറ്റിക്കാട്ടിലായിരുന്നു കൃപേഷിന്റെ മൃതദേഹം കിടന്നിരുന്നത്. ശരത് ലാലിനെ ഗുരുതര പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒമ്പത് മണിയോടെ മരിച്ചു. വഴിയാത്രക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. അക്രമി സംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നതായാണ് സൂചന.

ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സിപിഎമ്മും കോണ്‍ഗ്രസും കഴിഞ്ഞ കുറേ നാളുകളായി പ്രശ്‌നങ്ങളുണ്ട്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും. എന്നാല്‍ തങ്ങള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. പൊലീസ് സത്യസന്ധമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “രാഷ്ട്രീയ കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം; മുഖ്യമന്ത്രിയുടെ പരിപാടികള്‍ റദ്ദ് ചെയ്തു”

  1. പോരാളി പവിത്രന്‍ says:

    പാടത്തു പണി ചെയ്താല്‍ വരമ്പത്ത് കൂലി കൊടുക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലായോ. കളി സിപി‌എമ്മിനോടു വേണ്ട. എത്ര വലിയ കൊമ്പത്തെ അവനായാലും ഞങ്ങള്‍ കൂലി കൊടുത്തിരിക്കും….

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top