Flash News

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊന്നത് സിപി‌ഐഎം പ്രവര്‍ത്തകരെന്ന് എഫ്‌ഐ‌ആര്‍; അസ്ഥിയും മാംസവും കൂടിക്കലര്‍ന്ന രീതിയില്‍ വെട്ടിയെന്ന് ഇന്‍‌ക്വസ്റ്റ് റിപ്പോര്‍ട്ട്

February 18, 2019

youth_InPixio1കാഞ്ഞങ്ങാട്: കാസര്‍ഗോഡ് നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊന്നത് സിപി‌ഐഎം പ്രവര്‍ത്തകരാണെന്നുമുള്ള എഫ്‌ഐ‌ആര്‍ പുറത്ത്. അസ്ഥിയും മാംസവും കൂടിക്കലര്‍ന്ന രീതിയില്‍ വെട്ടിയെന്നാണ് ഇന്‍‌ക്വസ്റ്റ് റിപ്പോര്‍ട്ട്. സിപിഐഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിൽ ഉള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണം. ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ ശരത്‍ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവർക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.

കൊല്ലപ്പെട്ട ശ്യാംലാലിന്‍റേയും കൃപേഷിന്‍റേയും ഇൻക്വസ്റ്റ് റിപ്പോർട്ടും പുറത്തുവന്നു. കൊടുവാൾ പോലെയുള്ള മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളാണ് ഇരുവരുടേയും മരണകാരണം എന്നാണ് റിപ്പോർട്ട്. ശരത് ലാലിന് കഴുത്തിന്‍റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളും ശരത്‍ലാലിന് ഏറ്റിട്ടുണ്ട്. അസ്ഥിയും മാംസവും തമ്മിൽ കൂടിക്കലർന്ന രീതിയിൽ മാരകമായ മുറിവുകളാണ് കാലുകളിൽ.

കൃപേഷിന്‍റെ നെറ്റിയുടെ തൊട്ടുമുകളിൽ മൂർദ്ധാവിൽ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റിരിക്കുന്നത്. 11 സെന്‍റീമീറ്റർ നീളത്തിലും രണ്ട് സെന്‍റീമീറ്റർ ആഴത്തിലുമുള്ള വെട്ടേറ്റ് തലയോട് തകർന്ന് സംഭവസ്ഥലത്തുതന്നെ കൃപേഷ് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോരുന്നതിനിടെയാണ് ശരത്‍ലാൽ മരിച്ചത്. കൊടുവാൾ പോലെയുള്ള ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ആയുധപരിശീലനം ലഭിച്ചവരോ മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം പൂർത്തിയായതിന് ശേഷം ശ്യാംലാലിന്‍റേയും കൃപേഷിന്‍റേയും മൃതദേഹങ്ങൾ പരിയയിലെ കോൺഗ്രസ് ഓഫീസിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോകും. വൈകുന്നേരത്തോടെ ഇരുവരുടേയും വീട്ടുവളപ്പിൽ സംസ്കാരം നടത്താനാണ് തീരുമാനം.

കൊലപാതകത്തിന് പിന്നില്‍ പരിശീലനം ലഭിച്ചവരാകാമെന്ന് പൊലീസ്; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ സംഘം

ഇന്നലെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. കൃപേഷിന്റെ മരണ കാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തില്‍ കൃപേഷിന്റെ തലച്ചോര്‍ പിളര്‍ന്നുവെന്നും ശരത്തിന് 15 വെട്ടേറ്റെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറി.

ശരത്തിന്റെ ശരീരത്തില്‍ 15 വെട്ടുകള്‍ ഉണ്ടായിരുന്നു. മുട്ടിന് താഴെ മാത്രം 5 വെട്ടുകളാണ് ഇന്ക്വസ്റ്റില്‍ കണ്ടെത്തിയത്. ഇടത് നെറ്റി മുതല്‍ പിന്നിലേക്ക് 23 സെ.മി നീളത്തില്‍ മുറിവാണ് ഉണ്ടായിരുന്നത്. ശരത്തിന്റെ വലത് ചെവി മുതല്‍ കഴുത്ത് വരെ നീളുന്ന മുറിവ് മരണകാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൃപേഷിന്റെ മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റിരിക്കുന്നത്. 11 സെന്റീമീറ്റര്‍ ആഴത്തിലുള്ള വെട്ടില്‍ തലയോട് തകര്‍ന്ന് കൃപേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

കൊലപാതകികള്‍ ആയുധ പരിശീലനം നേടിയവരോ മുമ്പ് സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളവരോ ആകുമെന്നാണ് പൊലീസിന്റെ നിഗമനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top