Flash News

“കുര്യന്‍ നിയമം” എല്ലാവര്‍ക്കും ബാധകമാക്കണം: ജോര്‍ജ് ഏബ്രഹാം, ഐ.ഒ.സി (യു.എസ്.എ) വൈസ് ചെയര്‍മാന്‍

February 18, 2019 , INOC, USA

George abraham photoപി.ജെ. കുര്യനെ രാജ്യസഭയിലേക്ക് പുനര്‍നാമനിര്‍ദേശം ചെയ്യുന്നതിന് അദ്ദേഹത്തിന്റെ പ്രായാധിക്യം കണക്കിലെടുത്ത് തടസ്സം ഉന്നയിച്ച “കുര്യന്‍ നിയമം” അടുത്തുവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും എല്ലാ സ്ഥാനാര്‍ത്ഥികളുടേയും കാര്യത്തില്‍ പരിഗണിക്കണമെന്നും അല്ലാത്തപക്ഷം പി.ജെ. കുര്യന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളണമെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെഴുതിയ കത്തിലാണ് ഇക്കാര്യം അദ്ദേഹം അവതരിപ്പിച്ചത്.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും ഗ്രൂപ്പിസവും ആന്തരിക യുദ്ധവും നിമിത്തം ശബരിമല പ്രശ്‌നങ്ങളിലുള്ള ധാരണക്കുറവും അവസരോചിത നിലപാട് നിമിത്തവും പ്രതിസന്ധിയിലായിരിക്കുകയാണ്. ചില മുതിര്‍ന്ന നേതാക്കള്‍ രാഷ്ട്രീയ സ്ഥാനങ്ങളില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തോളമായി നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ രണ്ട് തലമുറയില്‍പ്പെട്ട ചെറുപ്പക്കാരാണ് ചരിത്രത്തില്‍ ഇടംനേടാനാവാതെ തഴയപ്പെട്ടുപോയതെന്ന് അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.

അമേരിക്കയിലെ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ രണ്ടു പതിറ്റാണ്ടിലേറെയുള്ള സ്ഥാപകാംഗമെന്ന നിലയില്‍ എനിക്ക് അങ്ങയോട് പറയുവാനുള്ളത്, യൗവനക്കാര്‍ക്കും പ്രത്യേകാല്‍ സ്ത്രീകള്‍ക്കും, അവര്‍ക്ക് പുതിയ ദര്‍ശനവും പുനര്‍ജീവിപ്പിക്കാനുള്ള കഴിവും ഉള്ളതിനാല്‍ കൂടുതല്‍ സീറ്റ് അനുവദിക്കണം. ഇപ്പോഴത്തെ വിരസവും നിഷ്ക്രിയവുമായ നേതൃത്വത്തിന്റെ സ്ഥാനത്ത് പാര്‍ട്ടിയെ പുതിയ ദിശാബോധം നല്‍കി ഉയര്‍ത്തിയെടുക്കാന്‍ കഴിവുള്ള പ്രബുദ്ധരായ യൗവനക്കാരെ കണ്ടെത്തുവാന്‍ അങ്ങേയ്ക്ക് വലിയ ബുദ്ധിമുട്ടില്ല. നിലവിലുള്ള നേതൃത്വത്തില്‍ അനേകര്‍ക്ക് നെഹ്‌റുവിന്റെ ദര്‍ശനത്തെപ്പറ്റി നല്ല ധാരണയില്ലെന്നു മാത്രമല്ല, എല്‍.ഡി.എഫ് ആണ് കുറെക്കൂടി കെട്ടുറപ്പുള്ള ജനാധിപത്യ സംവിധാനം എന്ന ധാരണയും കേരളത്തില്‍ പ്രബലമായിരിക്കുന്നു. അവരുടെ കൈക്കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുന്ന ഒരു തോന്നലുണ്ട്. ശരിയായ തത്വസംഹിതകളുടെ അഭാവം പരിഹരിക്കാനും, നിലവിലുള്ള നേതൃത്വത്തിലെ പൊള്ളകള്‍ അടയ്ക്കാനും നമുക്ക് കഴിയാതെ പോയാല്‍ ഇടതുഭരണം അടുത്ത ടേമിലും തുടരുകയും പല നിയോജകമണ്ഡലങ്ങളിലും നാം മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടുകയും ചെയ്യേണ്ട അവസ്ഥയുണ്ടാകും കത്തിലൂടെ അദ്ദേഹം രാഹുലിനെ ഓര്‍മ്മപ്പെടുത്തി.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top