Flash News

KCRMNA പതിന്നാലാമത്‌ ടെലികോണ്‍ഫെറന്‍സ് റിപ്പോര്‍ട്ട്

February 18, 2019 , ചാക്കോ കളരിക്കല്‍

KCRMA logoകെ സി ആര്‍ എം നോര്‍ത്ത് അമേരിക്കയുടെ പതിന്നാലാമത്‌ ടെലികോണ്‍ഫെറന്‍സ് ഫെബ്രുവരി 13, 2019 ബുധനാഴ്ച്ച 9 pm (EST) നടത്തുകയുണ്ടായി. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ടെലികോണ്‍ഫെറന്‍സ് ശ്രീ എ സി ജോര്‍ജ് മോഡറേറ്റ് ചെയ്തു. നാല്പതില്‍പരം ആള്‍ക്കാർ അതില്‍ പങ്കെടുത്തു.

കെ സി ആര്‍ എം സംഘടനയുടെ പ്രസിഡന്റായ പ്രഫ. പി സി ദേവസ്യാ സാര്‍ “27-ാമത്തെ സീറോ മലബാര്‍ മെത്രാന്‍ സിനഡും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനവും” എന്ന വിഷയം അവതരിപ്പിച്ചു. ദേവസ്യാ സാറിന്റെ വിഷയാവതരണ സമയത്ത് മറ്റ് സ്വരങ്ങളുടെ ശല്യമുണ്ടായതിനാല്‍ എല്ലാവര്‍ക്കും ശരിക്കും കേള്‍ക്കാന്‍ പ്രയാസമുണ്ടായി. അതില്‍ ഖേദം പ്രകടിപ്പിക്കുകയും പ്രസംഗത്തിന്റെ വ്യക്തതയുള്ള ഓഡിയോ ലിങ്ക് ഇതോടുകൂടി അയക്കുകയും ചെയ്യൂന്നു. അതിനാല്‍ ഇപ്രാവശ്യം ടെലികോണ്‍ഫെറെന്‍സിന്റെ വിശദമായ റിപ്പോര്‍ട്ട് ആവശ്യമില്ലല്ലോ.

സാറിന്റെ വിഷയാവതരണത്തിനുശേഷം കോണ്‍ഫെറന്‍സില്‍ സംബന്ധിച്ചവര്‍ പല വിഷയങ്ങളെ സംബന്ധിച്ചും ആരോഗ്യകരമായ ചര്‍ച്ച നടത്തുകയുണ്ടായി. നിങ്ങള്‍ സഭയെ എന്തിന് വിമര്‍ശിക്കുന്നതെന്നും സഭ വിട്ട് പന്തക്കുസ്താ പോലുള്ള സഭകളില്‍ ചേര്‍ന്നുകൂടെയെന്നും ചര്‍ച്ചയിൽ ഒരു സഹോദരന്‍ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് വ്യക്തമാക്കെട്ടെ, KCRMNA സഭ വിട്ട് പോകാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടായ്മയല്ല. തങ്ങള്‍ ആയിരിക്കുന്ന സഭയില്‍ ആനുകാലികമായ പരിവര്‍ത്തനങ്ങൾക്കും പരിഷ്‌കാരങ്ങള്‍ക്കുംവേണ്ടി പരിശ്രമിക്കുന്നവരുടെ ഒരു സംഘടനയാണത്. സഭ വിട്ടുപോകുക വളരെ എളുപ്പമായ കാര്യമാണ്. ഒരു കുടുംബത്തില്‍ പ്രശ്നമുണ്ടായാല്‍ സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് പോകുന്നത് പ്രശ്ന പരിഹാര മാര്‍ഗവുമല്ലെന്ന് എല്ലാവര്‍ക്കും അറിയാം.

KCRMNA-യുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ ചാക്കോ കളരിക്കല്‍ സംഘടനയെ സംബന്ധിച്ച ചില കാര്യങ്ങള്‍ ടെലികോണ്‍ഫെറന്‍സില്‍ അറിയിക്കുകയുണ്ടായി:

1. KCRMNA, Florida State -ല്‍ non-profit സംഘടനയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അത് സര്‍ക്കാര്‍ അനുമതിയോടെ ക്രിസ്ത്യന്‍ സഭകളുടെ നവീകരണത്തിനുവേണ്ടി സന്നദ്ധസേവകരുടെ ത്യാഗപൂര്‍വ്വമായ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര സംഘടനയാണ്.

2. KCRMNA-യ്ക്ക് Bank Account ഉണ്ട്. സംഘടനയ്ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി അക്കൗണ്ട് വിവരങ്ങള്‍ നൽകുന്നു: Bank of America, 5504 South Flamingo Road, Cooper City, FL 33330; Account നമ്പര്‍: 898096737120; Routing നമ്പര്‍: 026009593. എല്ലാ മാസവും ഓട്ടോമാറ്റിക് ഡിഡക്ഷന്‍ (automatic deduction) വഴി KCRMNA-യുടെ അകൗണ്ടില്‍ നിങ്ങളുടെ സംഭാവനകള്‍ നിക്ഷേപിക്കാവുന്നതുമാണ്. ചെക്കായി അയക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയുള്ള വിവരങ്ങള്‍: Pay to the order of: KCRMNA; അയക്കേണ്ട വിലാസം: Mr. George Neduvelil, 3981 NW 88 Terrace, Cooper City, FL 33024; George Neduvelil Mobile number: 646-467-0445; Email ID:George.neduvelil@gmail.com

3. സംഘടനയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും സത്യജ്വാല മാസികയുടെ നടത്തിപ്പിനും സുമനസ്ക്കരായ നിങ്ങളുടെ ഉദാരമായ സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നു.

4. KCRMNA-യുടെ Bylaws പ്രകാരം അഞ്ച് Board of Directors ആയിരിക്കും സംഘടനയുടെ കാര്യനിര്‍വഹണം നടത്തുന്നത്. Board Member ആയി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ചാക്കോ കളരിക്കലുമായി ബന്ധപ്പെടേണ്ടതാണ് (586-601-5195). ഏതാനും ആഴ്ചകള്‍ക്കകം ബോര്‍ഡ് രൂപീകരണം നടത്തുന്നതായിരിക്കും.

5. KCRMNA ആഗസ്റ്റ് 10, 2019 ശനിയാഴ്ച ഷിക്കാഗോയില്‍ വെച്ച് ഒരു ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നതാണ്. നിങ്ങള്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

6. സെമിനാറിനോട് അനുബന്ധമായി ഒരു സുവനീര്‍ (Souvenir) പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു. ശ്രീ ജയിംസ് കുരീക്കാട്ടില്‍ അതിന്റെ പ്രധാന പത്രാധിപരായി പ്രവര്‍ത്തിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

7. അടുത്ത ടെലികോണ്‍ഫെറന്‍സ് മാർച്ച് 13, 2019 ബുധനാഴ്ച്ച 9 PM (EST)നടത്തുന്നതാണ്. മുഖ്യ പ്രഭാഷക: സിസ്റ്റര്‍ ലൂസി കളപ്പുര, FCC. വിഷയം: “കേരളത്തിലെ കന്ന്യാസ്ത്രി ജീവിതം.”

ചാക്കോ കളരിക്കല്‍
ജനറല്‍ കോഓര്‍ഡിനേറ്റര്‍

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top