യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: രണ്ട് പേര്‍ കസ്റ്റഡിയില്‍, പൊലീസ് കര്‍ണാടക പൊലീസിന്റെ സഹായം തേടി

1_1കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. കൃപേഷിനും ശരത്തിനുമെതിരെ വധഭീഷണി മുഴക്കിയ മൂന്ന് പേര്‍ പൊലീസ് നിരീക്ഷണത്തിലാണ്. നിതിന്‍, അരുണേഷ്, നീരജ് എന്നിവര്‍ കൊല്ലപ്പെട്ടവരെ ഭീഷണപ്പെടുത്തിയിരുന്നതായാണ് വിവരം. കൊല്ലപ്പെട്ടവരുടെ ഫോണിലേക്ക് വന്ന കോളുകളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

അതേസമയം കൊലയാളികള്‍ അതിര്‍ത്തി കടന്നതായി പൊലീസ് സംശയിക്കുന്നു. ഈ രീതിയില്‍ അന്വേഷണം നടത്താന്‍ കര്‍ണാടക പൊലീസ് മേധാവിയുടെ സഹായം ഡിജിപി ലോക്‌നാഥ് ബെഹ്‌റ തേടി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മൂന്ന് ഡിവൈഎസ്പിമാരും മൂന്ന് സിഐമാരുമാണ് സംഘത്തിലുള്ളത്.

Print Friendly, PDF & Email

Related News

Leave a Comment