Flash News

മരണത്തിലും അവര്‍ ഒരുമിച്ച്; ശരത്തിനും കൃപേഷിനും കണ്ണീരോടെ വിട നല്‍കി വീട്ടുകാരും സുഹൃത്തുക്കളും

February 18, 2019

kasargകാസര്‍കോട്: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. കൃപേഷിന്റെയും ശരത് ലാലിന്റെയും മൃതദേഹങ്ങള്‍ പരിയാത്ത് നിന്നും വിലാപയാത്രയായാണ് കല്ലിയോട്ടെ വീടുകളിലെത്തിച്ചത്. രാത്രി എട്ടേമുക്കാലോടെയാണ് സംസ്‌കാരം നടന്നത്. കല്യോട്ട് കൂരാങ്കരയില്‍ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത്!ലാലിന്റെയും കൃപേഷിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.

മുദ്രാവാക്യം വിളികളാല്‍ മുഖരിതമായിരുന്നു സംസ്‌കാരച്ചടങ്ങ്. ഇരുവരുടെയും കൂട്ടുകാരും ബന്ധുക്കളും മൃതദേഹങ്ങള്‍ ചിതയിലേക്കെടുത്തപ്പോള്‍ പൊട്ടിക്കരഞ്ഞു. ഏറെ പണിപ്പെട്ടാണ് പാര്‍ട്ടി നേതാക്കളും നാട്ടുകാരും ഇവരെ സമാധാനിപ്പിച്ചത്.

അല്‍പസമയം മുന്‍പ് ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവന്നപ്പോഴും ഹൃദയഭേദകമായ കാഴ്ചകളായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങളിലേക്ക് വീണ് മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു.

RDESControllerപോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഒരുമണിയോടെയാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ആരംഭിച്ച വിലാപ യാത്രയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനും ടി സിദ്ദിഖ് അടക്കമുള്ള നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും അനുഗമിച്ചു.

പല ഇടങ്ങളിലായി നൂറ് കണക്കിനാളുകളാണ് അന്തിമോചാരം അര്‍പ്പിക്കാന്‍ കാത്തുനിന്നത്. കാഞ്ഞങ്ങാട് വച്ച് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും അന്തിമോപചാരം അര്‍പ്പിച്ചു. നേരത്തെ വീടുകളിലെത്തി നേതാക്കള്‍ കുടുംബാംഗങ്ങളെ സാന്ത്വനിപ്പിച്ചിരുന്നു.

ഇരുവരുടെയും കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണമാണ്. വാഹനങ്ങള്‍ ഒന്നും നിരത്തിലിറങ്ങിയില്ല. പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു. സംഭവം നടന്ന കല്യോട്ടും കാസര്‍കോട് നഗരത്തിലും ഇന്നലെ രാത്രി അക്രമങ്ങള്‍ നടന്നിരുന്നെങ്കിലും ഇന്ന് ശാന്തമായിരുന്നു. സുരക്ഷാ മുന്‍ കരുതലുകള്‍ക്കായി നാല് പ്ലാറ്റൂണ്‍ അധിക പൊലീസിനെയാണ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്.

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് കാസര്‍കോട് പെരിയയില്‍ വലിയ സംഘാഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. കനത്ത് പോലീസ് കാവലാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര കടന്നു പോയ വഴിയിലെ സിപിഎം അനുഭാവിയുടെ കട തീവെച്ച് നശിപ്പിച്ചു. നിരവധി കടകള്‍ അടിച്ചുതകര്‍ത്തു. വ്യാപകമായ അക്രമമാണ് കല്യോട്ടും പരിസരപ്രദേശങ്ങളിലും നടന്നുവരുന്നത്.

അതേസമയം ഇന്നലെ രാത്രി ഉണ്ടായ അക്രമങ്ങളില്‍ തകര്‍ന്ന വീടുകളും വ്യാപാരസ്ഥാപനങ്ങളും സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കും.

kasargod-murder-2

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top