Flash News

എല്‍ഡി‌എഫ് വരും എല്ലാം ശരിയാകും, പക്ഷെ ശരിയാക്കിയത് കൊലപാതകങ്ങളിലൂടെ

February 18, 2019

ldf-udf-bjpതിരുവനന്തപുരം: ‘എല്‍‌ഡി‌എഫ് വരും എല്ലാം ശരിയാകും’ – ഇതായിരുന്നു തെരഞ്ഞെടുപ്പിനു മുന്‍പ് എല്‍‌ഡി‌എഫിന്റെ മുദ്രാവാക്യം. എന്നാല്‍ എല്‍‌ഡി‌എഫ് വന്നു എല്ലാം ശരിയാക്കി, പക്ഷെ കൊലപാതകങ്ങളിലൂടെയാണെന്നു മാത്രം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരളത്തില്‍ ഉണ്ടായത് 20 രാഷ്ട്രീയ കൊലപാതകങ്ങളാണ്. കൊല്ലപ്പെട്ടവരിലേറെയും ബിജെപി പ്രവര്‍ത്തകര്‍. ഭൂരിഭാഗം കേസിലും പ്രതിസ്ഥാനത്തു സിപിഎം പ്രവര്‍ത്തകരും.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 36 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നതെന്നും സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2019ലെ കൊലപാതകങ്ങള്‍

കാസര്‍കോട് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

2018ലെ കൊലപാതകങ്ങള്‍

ന്യൂ മാഹിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സിപിഎം.

പേരാവൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് എസ്ഡിപിഐ.

ഗുരുവായൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സിപിഎം.

പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സിപിഎം.

ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സിപിഎം.

2017ലെ കൊലപാതകങ്ങള്‍

തിരുവനന്തപുരം ശ്രീകാര്യത്ത് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.

പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സിപിഎം.

കൊല്ലം കടയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സിപിഎം.

2016ലെ കൊലപാതകങ്ങള്‍ (മേയ് മാസത്തിനുശേഷം)

കോഴിക്കോട് കുറ്റ്യാടിയിലും നാദാപുരത്തും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് എസ്ഡിപിഐ സിപിഎം പ്രവര്‍ത്തകര്‍.

കോട്ടയം ഈരാറ്റുപേട്ടയില്‍ സിപിഎമ്മില്‍നിന്ന് മാറിയ പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തി.

ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സിപിഎം.

കൂത്തുപറമ്പില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തി. പ്രതിസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകന്‍.

പയ്യന്നൂരില്‍ സിപിഎംപ്രവര്‍ത്തകനും ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് ബിജെപി, സിപിഎം പ്രവര്‍ത്തകര്‍.

കണ്ണൂര്‍ മുഴകുന്നില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തി. പ്രതിസ്ഥാനത്ത് സിപിഎം പ്രവര്‍ത്തകന്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top