തീവ്രവാദത്തിനെതിരെ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റിനു മുന്‍പില്‍ ഇന്ത്യാക്കാരുടെ പ്രതിഷേധം

2cടൊറന്റോ: ടൊറന്റോ കോണ്‍കോര്‍ഡ് സ്ഥിതിചെയ്യുന്ന പാക്കിസ്ഥാൻ കോണ്‍സുലേറ്റിനു മുന്‍പില്‍ ആയിരത്തില്‍‌പരം ഇന്ത്യന്‍ വംശജര്‍ കശ്മീര്‍ തീവ്രവാദത്തിനെതിരെ പ്രതിഷേധം നടത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച പ്രതിഷേധ റാലി ഉച്ചയ്ക്ക് രണ്ടിന് സമാപിച്ചു. വിവിധ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ചു നിരവധിപേര്‍ റാലിയില്‍ സംബന്ധിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനസമുഹം പങ്കെടുത്ത പരിപാടിയില്‍ പാക്കിസ്ഥാൻ മുര്‍ദാബാദ് എന്ന മുദ്രാവാക്യം അലയടിച്ചു.

കടുത്ത ശൈത്യത്തെ (മൈനസ് 15 ) അവഗണിച്ച് ഇത്രയേറെ ജനങ്ങള്‍ പങ്കെടുത്ത പരിപാടി വന്‍ വിജയമായിരുന്നു എന്ന് സംഘാടകര്‍ അറിയിച്ചു. വാട്സാപ്പ്, ഫേസ്‌ബുക്ക് കൂട്ടായ്മയിലൂടെ ഒരു ദിവസം കൊണ്ടാണ് ഇത്രയേറെ പേരെ സംഘടിപ്പിച്ചു ഒരു പ്രതിഷേധ റാലി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത്.

റാലിയില്‍ തമിള്‍നാട്, ഗുജറാത്ത്, പഞ്ചാബ്, ഡൽഹി, കശ്മീര്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം എടുത്തു പറയേണ്ടുന്ന ഒന്നായിരുന്നു.

റാലിയെ തുടര്‍ന്ന് തീവ്രവാദത്തിനെതിരെയുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനവും, പ്രതിജ്ഞയും ഉണ്ടായിരുന്നു. പാക്കിസ്ഥാന്‍ തീവ്രവാദികളാല്‍ കശ്മീരില്‍ വധിക്കപ്പെട്ട എല്ലാ സൈനികരുടെ ആത്മാവിനും നിത്യശാന്തി നേര്‍ന്നുകൊണ്ട് പ്രാര്‍ത്ഥനയും നടന്നു.

1c 3c

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment