Flash News

“ചിതയില്‍ വെക്കാന്‍ പറ്റാത്ത വിധം ചിതറിപ്പിച്ച് കളയും”: സിപിഎം നേതാവിന്റെ കൊലവിളി പ്രസംഗം പുറത്ത്

February 21, 2019

pa_2കാസര്‍കോട്: യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് മുമ്പ് കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊലവിളി നടത്തുന്ന സിപിഎം നേതാവിന്റെ പ്രസംഗം പുറത്ത്. അധികം കളിച്ചാല്‍ ചിതയില്‍ വെക്കാന്‍ പോലും ഇല്ലാത്ത വിധം കോണ്‍ഗ്രസ് നേതാക്കളെ ചിതറിപ്പിച്ച് കളയുമെന്ന് സിപിഎം നേതാവ് വി.പി.പി മുസ്തഫ പറയുന്ന പ്രസംഗത്തിന്റെ ഭാഗങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് വിപിപി മുസ്തഫ.

”പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിതത്തില്‍ പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും. അങ്ങനെ തിരിച്ച് പാതാളത്തില്‍ നിന്ന് തിരിച്ചു വരുന്ന അവസ്ഥയുണ്ടാക്കരുത്. കോണ്‍ഗ്രസ്സ് സമാധാന യോഗം വിളിച്ച് ഇത് പറഞ്ഞു കൊടുക്കണം”, പ്രസംഗത്തിനിടെ വിപിപി മുസ്തഫ വെല്ലുവിളി മുഴക്കി.

കേസെടുത്താലും പ്രതികളെ പിടിച്ചില്ലെങ്കിലും സിപിഎമ്മിന്റെ രീതിയും സ്വഭാവവും ഇങ്ങനെയാക്കെയാണെന്ന് പറഞ്ഞു കൊടുക്കണമെന്നും ഞങ്ങള്‍ ഗാന്ധിയന്‍മാരല്ല. നിങ്ങളാണ് ഗാന്ധിയന്‍മാര്‍. ഈ ആക്രോശവും കോപ്രായവുമെല്ലാം എന്തിനു വേണ്ടിയാണെന്നും മുസ്തഫ പ്രസംഗത്തില്‍ ചോദിച്ചു. കൊലവിളി പ്രസംഗത്തിന് വിപിപി മുസ്തഫയ്‌ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യമുന്നയിച്ചു.

ജനുവരി ഏഴിന് കല്യോട്ടെ സിപിഐഎം പരിപാടിയിലായിരുന്നു കൊലവിളി പ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ സിപിഐഎം അനുഭാവികളുടെ ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരട്ടക്കൊലപാതക കേസ് പ്രതി പീതാംബരന്‍ ആക്രമിക്കപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം നടത്തിയത്.

കൊലവിളി പ്രസംഗം നിഷേധിച്ച് മുസ്തഫ

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും,ശരത് ലാലും കൊലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ കൊലയാളി പ്രസംഗം പ്രാദേശിക സിപിഎം നേതാവ് വിപിപി മുസ്തഫ നിഷേധിച്ചു. പീതാംബരനേയും സുരേന്ദ്രനേയും അക്രമിച്ചത് തങ്ങള്‍ ക്ഷമിക്കുന്നുവെന്നാണ് പ്രസംഗത്തില്‍ പറഞ്ഞതെന്നും മുസ്തഫ പ്രതികരിച്ചു.

താന്‍ കൊലയാളി പ്രസംഗം നടത്തിയിട്ടില്ലെന്നും പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും മുസ്തഫ പറഞ്ഞു. ശുദ്ധഅസംബന്ധമായ വാര്‍ത്തയാണ് പ്രചരിപ്പിക്കുന്നത്. താന്‍ കൊലവിളി പ്രസംഗം നടത്തിയിട്ടില്ല. പീതാംബരനേയും സുരേന്ദ്രനേയും അക്രമിച്ച പ്രവൃത്തി ഞങ്ങള്‍ ക്ഷമിക്കുന്നു എന്നാണ് താന്‍ പറഞ്ഞതെന്ന് മുസ്തഫ പ്രതികരിച്ചു. പക്ഷേ ഇനിയും ചവിട്ടാന്‍ വരരുത്. പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പാര്‍ട്ടി ശ്രമിക്കും എന്നും പറഞ്ഞതായി മുസത്ഫ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top