കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല

pinarayi-vijayan.1.137436കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കില്ല. കോണ്‍ഗ്രസ് ജില്ലാ ഘടകത്തിന്റെ എതിര്‍പ്പ് മൂലമാണ് സന്ദര്‍ശനം ഒഴിവാക്കിയതെന്ന് സിപിഎം അറിയിച്ചു.

ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്ട് എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നത്.

മുഖ്യമന്ത്രി വീടുകള്‍ സന്ദര്‍ശിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതോടെ സിപിഎം ജില്ലാ നേതൃത്വം കാസര്‍കോട് ഡിസിസിയുമായി ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രി വീട്ടിലെത്തുന്നതിനെ കുറിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം എന്താണെന്നും, മുഖ്യമന്ത്രി വന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവുമോ എന്നും സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളോട് ആരാഞ്ഞിരുന്നു.

മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്ന് തന്നെയാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രിയോട് സിബിഐ അന്വേഷണം ആവശ്യപ്പെടാനാണ് കൃപേഷിന്റെ പിതാവ് കൃഷ്ണന്റെ തീരുമാനം. കേരള പൊലീസിന്റെ കഴിവില്‍ തനിക്ക് സംശയമില്ലെന്നും പക്ഷേ അന്വേഷണസംഘത്തെ സ്വതന്ത്രരാക്കി വിടണമെന്നും കൃഷ്ണന്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം, കാസര്‍ഗോഡ് അലാം ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം എന്നീ പൊതുപരിപാടികളില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ജില്ലയില്‍ എത്തുന്നത്.

Print Friendly, PDF & Email

Related News

Leave a Comment