Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ സ്വാമി ചിദാനന്ദപുരിയുടെ ധര്‍മ്മസംവാദത്തില്‍ അനേകം പേര്‍ പങ്കചേര്‍ന്നു

February 24, 2019 , സന്തോഷ് പിള്ള

IMG_3469ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ സ്പിരിച്ച്വല്‍ ഹാളില്‍ നടത്തപ്പെട്ട സ്വാമി ചിദാനന്ദ പുരിയുടെ ധര്‍മ്മ സംവാദത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇതായിരുന്നു.

ധര്‍മ്മ സംവാദം എന്തെന്ന് വിശദീകരിച്ചു കൊണ്ടാണ് സ്വാമിജിയുടെ പ്രഭാഷണം ഡാളസ്സില്‍ ആരംഭിച്ചത് . പ്രപഞ്ചം ഒന്നായിട്ട് പരസ്പര പൂരകമായി നില്‍ക്കാന്‍ സഹായിക്കുന്ന പ്രതിഭാസത്തിനെ ധര്‍മ്മം എന്നറിയപ്പെടുന്നു. വാദിക്കുന്നത് , ഒരു ആശയത്തിന് മറ്റൊന്നിന്റെ മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ വേണ്ടിയാകുന്നു. വാദത്തിന്‍റെ അന്ത്യത്തില്‍ ഒരു വിജയിയും ഒരു പരാജിതനും ഉണ്ടായിരിക്കും,. എന്നാല്‍ സംവാദം എന്നത് വ്യത്യസ്ത ആശയങ്ങള്‍ പങ്കുവെക്കാനും, മനസിലാക്കാനുമുള്ള ശ്രമമാകുന്നു. സനാതന ധര്‍മ്മത്തില്‍ , നാസ്തികനും, ആസ്തികനും ഒരേ സ്ഥാനമാണുള്ളത്, സ്വാതന്ത്ര ചിന്താഗതിയെ സനാതന ധര്‍മ്മം എപ്പോഴും പ്രോത്സാഹിപ്പിച്ചു കൊണ്ടും ഇ രിക്കുന്നു. ഹൈന്ദവ ആചാരങ്ങളുടെ ശാസ്ത്രീയ വശം അന്വേഷിച്ചറിഞ്ഞതിനു ശേഷം, ഈ അറിവ് അടുത്ത തലമുറക്ക് പകര്‍ന്നു കൊടുക്കുവാനും സ്വാമിജി ഉത്‌ബോധിപ്പിച്ചു.

ക്ഷേത്രത്തിന്‍റെ നിര്‍വചനവും വിശദീകരണവുമായിരുന്നു സ്വാമിജിയുടെ അടുത്ത വിഷയം. “ക്ഷയാത് ത്രായതേ ഇത് ക്ഷേത്രം”. എല്ലാത്തരത്തിലുള്ള അപചയങ്ങളേയും ” ക്ഷയ ” എന്ന് കണക്കാക്കാം. ദുഖങ്ങളും, ദുരിതങ്ങളുമാണ് സാദാരണ മനുഷ്യരെ ക്ഷയിപ്പിക്കുന്നത് . എന്നാല്‍ ഏറ്റവും തീവ്രമായ ദുരിതം അറിവില്ലായ്മയാകുന്നു. സ്വന്തമെന്നു കരുതുന്നതെല്ലാം തന്നെയും , അവരവര്‍ തന്നെയും ഇല്ലാതാവുമെന്നറിഞ്ഞിട്ടും നിത്യമായി, നാശരഹിതമായി ഈ പ്രപഞ്ചത്തിലുള്ളത് എന്തെന്ന് അന്വേഷിക്കാതിരിക്കുന്നതാണ് , അറിവില്ലായ്മ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് . നിത്യാ അനിത്യങ്ങളെ അന്വേഷിക്കാനുള്ള ബുദ്ധി മനുഷ്യര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും അതുപയോഗിക്കതെ ജീവിക്കുന്നതാണ് ഏറ്റവും വലിയ ക്ഷയം. അങ്ങനെയുള്ള ദുരിതത്തില്‍ നിന്നും മാനവരെ രക്ഷിക്കുന്ന സ്ഥലമാണ് ക്ഷേത്രം എന്നും സ്വാമിജി അറിയിച്ചു.

IMG_3484സനാതന ധര്‍മ്മത്തില്‍ ഈശ്വരോപാസനക്ക് , ജ്ഞാന യോഗം, കര്‍മ്മ യോഗം, നാമ ജപം, മന്ത്ര ജപം, പൂജ, ശ്രവണം, മനനം, അഷ്ടാംഗ യോഗം എന്നിങ്ങനെ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്, ഇവയെല്ലാം തന്നെ ക്ഷേത്ര ആചാരങ്ങളില്‍ നിലനില്‍ക്കുന്നു. സാധാരണ ഭക്തര്‍, നാമ ജപത്തിലൂടെ മനസ്സിനെ നിര്‍മ്മലമാക്കി, ബുദ്ധിയെ തീഷ്ണമാക്കിയെടുക്കണം. ഏകാഗ്ര ബുദ്ധിയിലൂടെയാണ് ഭഗവല്‍ അന്വേഷണം തുടങ്ങേണ്ടത് . ശാന്തമായി ഒരുസ്ഥലത്തിരുന്ന് എല്ലാ ദിവസവും കഴിയുമെങ്കില്‍ പുലര്‍ച്ചക്ക് ഇഷ്ട ദേവന്‍റെ നാമജപം ആറുമാസം തുടര്‍ച്ചയായി ചെയ്താല്‍, സ്വഭാവത്തിന് വലിയ പരിവര്‍ത്തനമുണ്ടാവും എന്നും സ്വാമിജി ഓര്‍മ്മിപ്പിച്ചു.

തൈത്തിരീയ ഉപനിഷത്തിനെ ഉദ്ധരിച്ചാണ് പിന്നീട് സ്വാമിജി ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളെ നിര്‍വചിച്ചത്. സാദാരണ അമ്പലങ്ങള്‍ പഞ്ച പ്രാകാരങ്ങളായിട്ടാണ് സ്ടിതിചെയ്യുന്നത്. ആദ്യം കാണുന്ന പ്രവേശന സ്ഥലമായ ഗോപുരം, അന്നമയകോശം, ഭക്ഷണം കൊണ്ട് നാം പരിപാലിക്കുന്ന ശരീരത്തെ സൂചിപ്പിക്കുന്നു.

അടുത്തതായി സ്ടിതിചെയ്യുന്ന പ്രാണമയ കോശം ചുറ്റമ്പലമാകുന്നു. ശരീരത്തിനെയും മനസ്സിനെയും ബന്ധിപ്പിക്കുന്നത് പ്രാണമയ കോശമാണ് . ഇവിടെനിന്നും വീണ്ടും ഉള്ളിലേക്ക് കടക്കുന്നതിന് മുമ്പായി പഞ്ചേന്ദ്രിയങ്ങളേയും ഉള്ളിലേക്ക് വലിച്ച് നിയന്ത്രിക്കണം. അങ്ങനെ നിയന്ത്രിച്ച മനസിലേക്കാണ് ഭക്തി പുരസ്സരം നാമജപം തുടങ്ങേണ്ടത്. ക്ഷേത്രങ്ങളില്‍ ആമയുടെ മുതുകില്‍ കല്‍ വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും, ദര്‍ശനത്തിനെത്തുന്നവരെല്ലാം തന്നെ, കൂര്‍മ്മത്തെ പോലെ ഇന്ദ്രിയങ്ങളെ അകത്തേക്ക് വലിക്കണമെന്ന് ഓര്‍മ്മ പെടുത്താന്‍ വേണ്ടിയാകുന്നു ഈ വിളക്കുകള്‍. . അടുത്ത ചുറ്റ്, മനോമയ കോശത്തെ പ്രതിനിധാനം ചെയ്‌യുന്നു. മനസ്സും, ജ്ഞാനേദ്രിയവും ചേരുന്ന ഇവിടെയാണ് എല്ലാ ഉപാസനകളും നിര്‍വഹിക്കുന്നത് , ക്ഷേത്രത്തിനുള്ളിലെ മണ്ഡപം മനോമയ കോശമാകുന്നു. അതിനും ഉള്ളിലായി കാണുന്ന സോപാനം വിജ്ഞാനമയ കോശമാകുന്നു. ദേവനെ ദര്‍ശിക്കുന്നതിനായി സോപാനത്തിനു മുന്നില്‍ ഇടതുവശത്തായി നിലകൊള്ളണം. ആദരിക്കേണ്ടതും, ബഹുമാനിക്കേണ്ടതുമായ വ്യക്തികളോട് സംവേദിക്കുമ്പോള്‍ അവര്‍ വലതുവശത്തു വരണ്ട വിധത്തിലാവണം സംഭാഷണത്തിലേര്‍പ്പെടുന്നവര്‍ നിലകൊള്ളേണ്ടത് . അങ്ങനെ നിന്നുകൊണ്ട് വേണം ആനന്ദമായ കോശമായ വിഗ്രഹത്തെ ദര്‍ശിക്കുവാന്‍. ദരര്‍ ശനത്തിനുശേഷം നമസ്കാരം ചെയ്തു എഴുന്നേല്‍ക്കുമ്പോള്‍ ഗുരുസ്ഥാനീയനായ പൂജാരി ആനന്ദമയ കോശത്തില്‍ നിന്നും, വിജ്ഞാന മയ കോശത്തിലേക്ക് ഇറങ്ങിവന്ന് ചന്ദനവും, പൂവും പ്രസാദമായി നല്‍കുന്നു. ചന്ദനം ഭൂമിയേയും, പുഷ്പം ആകാശത്തിനേയും സൂചിപ്പിക്കുന്നതായതുകൊണ്ട് ഭഗവല്‍ പ്രസാദമായി പ്രപഞ്ചം മുഴുവന്‍ ഭക്തര്‍ക്ക് ലഭിക്കുന്നു. മറ്റൊരുതലത്തില്‍ വിശകലനം ചെയ്യുമ്പോള്‍ പ്രപഞ്ചം തന്നെയാണ് ഭഗവാന്‍. ശ്രീകോവില്‍ പ്രദിക്ഷണം ചെയ്യുമ്പോള്‍ ഈശ്വരന്‍ തന്‍റെ ഉള്ളില്‍ തന്നെയാകുന്നു എന്നും മനസ്സിലാക്കുന്നു.

അതിഗഹനമായ തത്വങ്ങള്‍ വളരെ ലഘൂകരിച്ച് സാദാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ സ്വാമിജി വിശദീകരി ച്ചപ്പോള്‍ ബ്രഹ്മ തത്വം കൂടുതല്‍ കൂടുതല്‍ അറിയുവാനുള്ള ആഗ്രഹം ശ്രോതാക്കളില്‍ ജനിച്ചു. ഇനിയും സ്വാമിജി സന്ദര്‍ശിക്കുമ്പോള്‍ അനേക ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു പഠന പദ്ധതി നടപ്പിലാക്കണമെന്ന് പങ്കെടുത്തവരില്‍ പലരും ആവശ്യപ്പെട്ടു. ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക്, ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ഉതകുന്ന രീതിയിലാണ് സ്വാമിജി ഉത്തരം നല്‍കിയത് . അധിക സമയം ഡാലസ്സില്‍ സ്വാമിജി ചിലവഴിച്ചില്ല എങ്കിലും, അടുത്ത ധര്‍മ്മ സംവാദത്തിന് ഹൂസ്റ്റണിലേക്ക് പുറപ്പെട്ടപ്പോള്‍, അനേക നാള്‍ അടുത്തു അറിയാവുന്ന ഒരു ആല്‍മ മിത്രം വിടപറയുമ്പോളുണ്ടാകുന്ന വ്യസനം ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രോതാക്കളുടെ മുഖത്ത് പ്രകടമായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top