ഓസ്കർ: ‘ഗ്രീൻ ബുക്ക്’ മികച്ച ചിത്രം; മികച്ച നടന്‍ റമി മാലിക്ക്; നടി ഒലിവിയ കോള്‍മെൻ

oscar-191-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു. അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന അവാർഡുകൾ കാലിഫോർണിയ ലോസ് ഏഞ്ചൽസിലെ ഹോളിവുഡിലുള്ള ഡോൾബി തിയേറ്ററിലാണ് പ്രഖ്യാപിച്ചത്.

മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം പീറ്റര്‍ ഫരെല്ലി സംവിധാനം ചെയ്ത ബയോഗ്രഫിക്കല്‍ കോമഡി-ഡ്രാമാ ചിത്രം ‘ഗ്രീന്‍ ബുക്ക്’ കരസ്ഥമാക്കി. ‘റോമ’ ആവിഷ്കരിച്ച അല്‍ഫോന്‍സോ ക്വറോണ്‍ ആണ് മികച്ച സംവിധായകനും ഛായാഗ്രാഹകനും. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരവും ‘റോമ’ സ്വന്തമാക്കി. ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത ‘ബൊഹീമിയന്‍ റാപ്‌സഡി’ നാല് പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടന്‍ റമി മാലിക്കിന് പുരസ്‌കാരം ലഭിച്ചത് ബൊഹീമിയന്‍ റാപ്‌സഡിയിലെ അഭിനയത്തിനാണ്. ഒപ്പം സൗണ്ട് എഡിറ്റിംഗ്, സൗണ്ട് മിക്‌സിംഗ്, എഡിറ്റിംഗ് പുരസ്‌കാരങ്ങളും ‘ബൊഹീമിയന്‍ റാപ്‌സഡി’ ക്കു ലഭിച്ചു. റ്യാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്ത ‘ബ്ലാക്ക് പാന്തറി’നും മൂന്ന് പുരസ്‌കാരങ്ങളുണ്ട്. ഒറിജിനല്‍ സ്‌കോര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലാണ് ‘ബ്ലാക്ക് പാന്തറി’ന് അവാര്‍ഡുകള്‍ ലഭിച്ചത്. ‘ദി ഫേവറിറ്റി’ലെ അഭിനയത്തിന് ഒലിവിയ കോള്‍മെൻ മികച്ച നടിക്കുള്ള അവാർഡ് നേടി.

സഹനടിക്കുള്ള പുരസ്‌കാരം റജീന കിംഗിനാണ്. ‘ഈഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്കിലെ അഭിനയമാണ് റജീനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഇവരുടെ ആദ്യ ഓസ്‌കറാണിത്. ‘ഗ്രീന്‍ ബുക്കി’ലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലി നേടി. നേരത്തെ ‘മൂണ്‍ലൈറ്റി’ലെ അഭിനയത്തിന് സഹനടനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട് അദ്ദേഹം.

oscar2

ഓസ്‌കര്‍ 2019 പുരസ്‌കാരങ്ങൾ:

സിനിമ- ‘ഗ്രീന്‍ ബുക്ക്’

സംവിധാനം- അള്‍ഫോന്‍സോ ക്വറോണ്‍ (റോമ)

നടി- ഒലിവിയ കോള്‍മെന്‍ (ദി ഫേവറിറ്റ്)

നടന്‍- റമി മാലിക് (ബൊഹീമിയന്‍ റാപ്‌സഡി)

ഗാനം- ‘ഷാലോ’ (ഫ്രം എ സ്റ്റാര്‍ ഈസ് ബോണ്‍)

ഒറിജിനല്‍ സ്‌കോര്‍- ‘ബ്ലാക്ക് പാന്തർ’

അവലംബിത തിരക്കഥ- ‘ബ്ലാക്ക്ക്ലാന്‍സ്മാന്‍’

ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ- ‘ഗ്രീന്‍ ബുക്ക്’

ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ‘സ്‌കിന്‍’

വിഷ്വല്‍ എഫക്ട്‌സ്- ‘ഫസ്റ്റ് മാന്‍’

സഹനടി- റെജിന കിംഗ് (ഈഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടാക്ക്)

ഡോക്യുമെന്ററി ഫീച്ചര്‍- ‘ഫ്രീ സോളോ’

മേക്കപ്പ് ആന്റ് ഹെയര്‍ സ്റ്റൈലിംഗ്- ‘വൈസ്’

വസ്ത്രാലങ്കാരം- ‘ബ്ലാക്ക് പാന്തര്‍’

പ്രൊഡക്ഷന്‍ ഡിസൈന്‍- ‘ബ്ലാക്ക് പാന്തര്‍’

സിനിമാറ്റോഗ്രഫി- ‘റോമ’ (അല്‍ഫോന്‍സോ ക്വറോണ്‍)

സൗണ്ട് എഡിറ്റിംഗ്- ‘ബൊഹീമിയന്‍ റാപ്‌സഡി’

സൗണ്ട് മിക്‌സിംഗ്- ‘ബൊഹീമിയന്‍ റാപ്‌സഡി’

വിദേശഭാഷാ ചിത്രം- ‘റോമ’ (മെക്‌സിക്കോ)

എഡിറ്റിംഗ്- ‘ബൊഹീമിയന്‍ റാപ്‌സഡി’

സഹനടന്‍- മഹെര്‍ഷാല അലി (ഗ്രീന്‍ ബുക്ക്)

അനിമേറ്റഡ് ഫീച്ചര്‍- ‘സ്‌പൈഡര്‍-മാൻ: ഇന്‍ടു ദി സ്‌പൈഡര്‍-വേഴ്‌സ്’

അനിമേറ്റഡ് ഷോര്‍ട്ട്- ‘ബാവൊ’

ഡോക്യുമെന്ററി ഷോര്‍ട്ട്- ‘പിരീഡ്: എന്‍ഡ് ഓഫ് സെന്റന്‍സ്’

https://youtu.be/iy4GL6RtVOk

oscar3 oscar4

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Related News

Leave a Comment