Flash News

ഇരട്ടക്കൊലപാതകം: കുറ്റം നിഷേധിച്ച് പീതാംബരന്‍; “അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി”

February 25, 2019

magiതിരുവനന്തപുരം: പെരിയയിലെ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പീതാംബരന്‍ കുറ്റം നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരന്‍ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അറിയിച്ചു.

ബേക്കൽ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിഞ്ഞപ്പോൾ തന്നെ അവിടെയുള്ള ചില പൊലീസുകാരോടു താൻ കുറ്റം ചെയ്തിട്ടില്ലെന്നു പീതാംബരൻ പറഞ്ഞിരുന്നു. തല്ലിത്തീർക്കാനാണു പോയതെന്നും കൂടെയുള്ളവരിൽ ചിലർ പെട്ടെന്നു കൊല ചെയ്യുകയായിരുന്നുവെന്നുമാണ് പീതാംബരൻ പൊലീസിനോടു പറഞ്ഞതെന്നാണു വിവരം. കാഞ്ഞങ്ങാട് കോടതിയിലാണ് പീതാംബരന്‍ പൊലീസിനെതിരെ പറഞ്ഞത്.

ഒന്നാം പ്രതി പീതാംബരന്‍ , രണ്ടാം പ്രതി സജി ജോര്‍ജ് എന്നിവരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കിയത്. കാസര്‍കോട് ഇരക്കൊലപാതക കേസിലെ മുഖ്യപ്രതിയാണ് പീതാംബരന്‍. പീതാംബരന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

kasarkകഞ്ചാവു ലഹരിയിലാണു കൊലപാതകം നടത്തിയതെന്ന് പീതാംബരൻ നേരത്തേ പൊലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത പീതാംബരൻ കഞ്ചാവുലഹരിയിൽ കൊല്ലുമെന്നു കരുതുന്നില്ലെന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം. കൊല്ലപ്പെട്ട ശരത്‌ലാലിനെയും കൃപേഷിനെയും ഇടിച്ചിട്ട വാഹനം ഓടിച്ചിരുന്നത് സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായ സജി ജോർജായിരുന്നു. ഇന്റർലോക്ക് സ്ഥാപന ഉടമയായ ഇയാൾ വേറെയും കേസുകളിൽ പ്രതിയാണ്.

അതേസമയം, പീതാംബരനെയും മറ്റൊരു പ്രതിയായ സജി ജോര്‍ജിനെയും രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മുഖ്യപ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പ്രതികളെ കസ്റ്റഡിയില്‍ നല്‍കാനുള്ള അപേക്ഷ കോടതി തള്ളി. കേസില്‍ ഏഴ് പ്രതികളെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലുളള മറ്റ് അഞ്ച് പ്രതികളെ കൂടി കസ്റ്റഡില്‍ വിട്ടുകിട്ടാനും ക്രൈംബ്രാഞ്ച് അപേക്ഷ സമര്‍പ്പിച്ചേക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top