കുട്ടികള്‍ക്കെതിരെ നടത്തുന്ന ലൈംഗികാതിക്രമം നരബലിയ്ക്ക് തുല്ല്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

POPവത്തിക്കാന്‍ സിറ്റി: കുട്ടികള്‍ക്കെതിരെ നടത്തുന്ന ലൈംഗികാതിക്രമം നരബലിയ്ക്ക് തുല്ല്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
വത്തിക്കാനില്‍ നടന്ന ആഗോള ശിശുസംരക്ഷണ ഉച്ചകോടിയിലാണ് ബാലലൈംഗികപീഡനം മനുഷ്യക്കുരുതിക്ക് തുല്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശം. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാത്താന്റെ ഉപകരണങ്ങളാകുന്ന പുരോഹിതരാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്. ഓരോ ആരോപണങ്ങളും ഏറ്റവും ഗൗരവത്തോടെ കൈകാര്യം ചെയ്യും. ഇരകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇവയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ പണ്ടുകാലങ്ങളില്‍ നിലനിന്നിരുന്ന നരബലിയെക്കുറിച്ചാണ് ഓര്‍മ വരുന്നത്. പുരോഹിതര്‍ക്കെതിരേ ഉയരുന്ന ലൈംഗികാരോപണങ്ങള്‍ കൈകാര്യം ചെയ്യാനായി ബിഷപ്പുമാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ആരോപണങ്ങള്‍ മൂടിവയ്ക്കുന്ന പ്രവണതയ്ക്ക് അവസാനമുണ്ടാക്കും. തെറ്റുചെയ്ത ഓരോരുത്തരേയും നിയമത്തിനുമുന്നില്‍ കൊണ്ടുവരും. ഇക്കാര്യത്തില്‍ പീഡകര്‍ പറയുന്ന ന്യായീകരണങ്ങളൊന്നം തൃപ്തമല്ല.

പിതാവിനെപ്പോലെയോ ആത്മീയനേതാവിനെപ്പോലെയോ സംരക്ഷിക്കേണ്ടവര്‍ അധികാരവും ശക്തിയുമുപയോഗിച്ച് ഉപദ്രവിച്ച കുഞ്ഞുങ്ങളുടെ നിശ്ശബ്ദമായ കരച്ചിലുകളാണ് ഇവിടെ പ്രതിധ്വനിക്കുന്നത്. കൂടുതല്‍ ജാഗ്രതയോടെ ഈ കരച്ചിലിന് കാതോര്‍ക്കേണ്ടതും അവര്‍ക്ക് നീതി ലഭ്യമാക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്’ മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

വിവിധ രാജ്യങ്ങളിലെ ആര്‍ച്ച് ബിഷപ്പുമാരുടെ തലവന്മാരാണ് നാലുദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുത്തത്.ബാലലൈംഗികപീഡനം അവസാനിപ്പിക്കുന്നതിനായുള്ള ഉച്ചകോടി ഞായറാഴ്ച വത്തിക്കാനില്‍ സമാപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment