ആവശ്യമുള്ള ചേരുവകള്‍:
മൈദ – 500 ഗ്രാം
വെണ്ണ – 250 ഗ്രാം
പഞ്ചസാര – 250 ഗ്രാം
മുട്ട – 4
ബേക്കിംഗ് പൗഡര്‍ – 4 ടീസ്പൂണ്‍
പാല് – 250 ഗ്രാം
വാനില എസ്സെന്‍സ് – 1 ടീസ്പൂണ്‍
കൊക്കോ പൊടി – 2 ടേബിള്‍ സ്പൂണ്‍
കുക്കിംഗ് സോഡാ – 3 നുള്ളു
ബദാം എസ്സെന്‍സ് – 3 തുള്ളി
ഉപ്പ് – 2 നുള്ള്
തയ്യാറാക്കുന്ന വിധം:
മൈദയും ബേക്കിംഗ് പൊടിയും ചേര്‍ത്ത് ഇടഞ്ഞു എടുക്കുക.
വെണ്ണയും, പഞ്ചസാരയും ചേര്‍ത്ത് ഒരു ബ്ലെന്‍ഡറില്‍ അടിച്ചു ക്രീം ആക്കി എടുക്കുക.
ഇതിലേക്ക് ഓരോ മുട്ട എടുത്തു പൊട്ടിച്ചു നന്നായി അടിക്കുക.
പൊടിയുടെ 1/2 ഭാഗവും പാലിന്റെ പകുതിയും ചേര്‍ത്ത് നന്നായി അടിച്ചു എടുക്കുക.
അല്പം പൊടിയും അല്പം പാലും ചേര്‍ത്തുകൊടുത്തു നന്നായി ഇളക്കി കൊണ്ടിരിക്കുക.
ശേഷം വാനില എസ്സെന്സും, ബദാം എസ്സെന്സും ചേര്‍ത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
കൊക്കോ പൊടി, ബേക്കിംഗ് പൌഡര്‍ എന്നിവ ചേര്‍ത്ത് 3 ടേബിള്‍ സ്പൂണ്‍ ചൂട് വെള്ളത്തില്‍ കലക്കുക
ഈ ചോക്ലേറ്റ് മിശ്രിതവും, ബദാം എസ്സെന്സും മാവിലേക്കു ചേര്‍ത്ത് ഇളക്കുക.
കേക്ക് ബേക്കിംഗ് ചെയ്യുന്ന പാത്രത്തില്‍ വെണ്ണ തടവിയ ശേഷം മാവ് ഒഴിക്കുക.
ഒരു സ്പൂണ്‍ കൊണ്ട് പാത്രത്തിന്റെ അരികുകളില്‍ കൂട്ടിയാല്‍ ഒരേ പോലെ മാവ് പാത്രത്തില്‍ സെറ്റ് ചെയ്യും.
ഈ പാത്രം നേരത്തെ ചൂടാക്കി വച്ചിരിക്കുന്ന ഓവനിലേക്കു വച്ച് ഒരു മണിക്കൂര്‍ 15 മിനിറ്റ് ബാക്ക് ചെയ്യുക.
ഓവനില്‍ നിന്നും മാറ്റിയ ശേഷം തണുക്കാന്‍ അനുവദിക്കുക.
ആവശ്യത്തിന് മുറിച്ചു ഉപയോഗിക്കുക.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply