സംവരണ വിരുദ്ധനയം നവോത്ഥാന കാപട്യം: വെല്‍ഫെയര്‍ പാര്‍ട്ടി

IMG_20190225_183215
വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങരംകുളത്ത് സംഘടിപ്പിച്ച സംവരണ പ്രക്ഷോഭ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീക്ക് ഉദ്ഘാടനം ചെയ്യുന്നു

ചങ്ങരംകുളം: നവോത്ഥാന പോരാട്ടങ്ങളിലൂടെ രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങള്‍ നേടിയെടുത്ത സംവരണത്തെ അട്ടിമറിച്ചുകൊണ്ടാണ് നവോത്ഥാന പാരമ്പര്യത്തിന്റെ അവകാശവാദമേറ്റെടുക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ഭരണഘടനാ അവകാശങ്ങള്‍ തന്നെ നിഷേധിക്കുന്ന ഇടത് സര്‍ക്കാരിന് സംവരണ മെമ്മോറിയലിലൂടെ പിന്നാക്ക ജനത തിരിച്ചടി നല്‍കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീക്ക് അഭിപ്രായപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങരംകുളത്ത് സംഘടിപ്പിച്ച സംവരണ പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ഘടനയിലെ യാഥാര്‍ത്ഥ്യങ്ങളെയും വൈവിധ്യങ്ങളെയും അംഗീകരിക്കാത്തിടത്തോളം കാലം ഇടതുപക്ഷത്തിന് നവോത്ഥാന ചരിത്രത്തില്‍ ഇടം നേടാന്‍ കഴിയില്ലെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ജില്ലാ ട്രഷറര്‍ ശാക്കിര്‍ ചങ്ങരംകുളം അഭിപ്രായപ്പെട്ടു.

ജില്ലാ സെക്രട്ടറി മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ സീനത്ത് കോക്കൂര്‍, ഇബ്രാഹിംകുട്ടി മംഗലം എന്നിവര്‍ സംസാരിച്ചു. ഹംസ പൈങ്കല്‍, എ.എ ഖമറുദ്ധീന്‍, അജ്മല്‍ കോടത്തൂര്‍, മുഹമ്മദ് ഹംസ എന്നിവര്‍ നേതൃത്വം നല്‍കി. പൊന്നാനി മണ്ഡലം പ്രസിഡന്റ് കാസിം അയിരൂര്‍ സ്വാഗതവും മണ്ഡലം കമ്മിറ്റിയംഗം എം.കെ അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment